test del 4 copy of del 3

ഉയിർ അണ്ണനിക്ക്, ഉടൽ അണ്ണനിക്ക്!! ദളപതി വിജയ്‌യെ കാണാൻ താനൂരിൽ നിന്നു ചെന്നൈക്ക് കാൽനടയായി ദമ്പതികൾ


തിരൂർ ∙ ദളപതി വിജയ് അണ്ണനെ കാണണം. അതിനു താനൂരിൽ നിന്ന് ചെന്നൈയിലേക്കു നടക്കുകയാണ് ദമ്പതികൾ.! ഡ്രൈവറായ കെ.എസ്.മുഹമ്മദ് റാഫിയും ഭാര്യ സി.പി.ഉമ്മു ഷഹനമോളും ചേർന്നാണ് ചെന്നൈയിലേക്കു നടക്കുന്നത്. വിജയ്‌യുടെ കടുത്ത ആരാധകരാണ് ഇരുവരും. സിനിമകളിലൂടെ വിജയ് അവതരിപ്പിച്ച കഥാപാത്രങ്ങളെ അത്രയേറെ ഇഷ്ടമാണ്. നേരിൽ കാണാനുള്ള ആഗ്രഹം പണ്ടേയുണ്ട്. തമിഴ്നാട്ടിൽ വിജയ് പാർട്ടിയുണ്ടാക്കി മത്സരിച്ച് ജയിക്കുകയും മുഖ്യമന്ത്രി ആകാനുള്ള തയാറെടുപ്പ് തുടങ്ങുകയും ചെയ്തതോടെ, ആ ആഗ്രഹം കടുത്തു. ചെന്നൈയിലെത്തി അദ്ദേഹത്തെ കാണാൻ തന്നെ തീരുമാനിച്ചു. നടന്നു പോകാനായിരുന്നു ആഗ്രഹം. പാലക്കാട് വഴിയാണ് തമിഴ്നാട്ടിലേക്കു കടക്കുന്നത്.


Source link

Back to top button