test del 4 copy of del 3

വരും ദിവസങ്ങളിൽ പരക്കെ മഴ: പല ജില്ലകളിലും യെലോ അലർട്ട്; യുവി വികിരണം ഏറ്റവുമധികം മൂന്നാറിൽ


തിരുവനന്തപുരം ∙ സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. 9 വരെ വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിലും നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെലോ അലർട്ട്. 8ന് ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലും , 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. മറ്റ് ജില്ലകളിലും ലക്ഷദ്വീപിലും ഈ ദിവസങ്ങളിൽ മിതമായ മഴ പെയ്യും. ഇവിടെയും ജാഗ്രതാ നിർദേശമുണ്ട്. കൊട്ടാരക്കര, ചെങ്ങന്നൂർ, കളമശേരി, ഒല്ലൂർ, മാനന്തവാടി എന്നിവിടങ്ങൾ മുൻകരുതൽ എടുക്കേണ്ട പട്ടികയിൽ വരുന്നു. ധർമടം, ഉദുമ എന്നീ സ്ഥലങ്ങളാണ് പട്ടികയിൽ തൊട്ടുതാഴെ.


Source link

Back to top button