test del 1
ഫോക്‌സ്‌വാഗൺ ഇന്ത്യ പുതുക്കിയ ടൈഗൺ എസ്.യു.വി ഇന്ത്യൻ നിരത്തിലിറക്കി

കൊച്ചി: ഫോക്‌സ്‌വാഗൺ ഇന്ത്യ പുതുക്കിയ ടൈഗൺ എസ്.യു.വി ഇന്ത്യൻ നിരത്തിലിറക്കി.
പുതിയ മോഡലിൽ 40 നവീകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഒമ്പത് നിറങ്ങളിലും ലഭ്യമാണ്. 1.0 ലിറ്റർ ടി.എസ്.ഐ പെട്രോൾ എൻജിനോടൊപ്പം പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉൾപ്പെടുത്തി മികച്ച പ്രകടനവും ഇന്ധനക്ഷമതയും ഉറപ്പാക്കിയിട്ടുമുണ്ട്.
മൂന്നുവർഷം അല്ലെങ്കിൽ 30,000 കിലോമീറ്റർ വരെ ഉപയോഗിക്കാൻ 75 ശതമാനം റെസിഡ്വൽ വാല്യൂ ഉറപ്പുനൽകുന്ന അഷ്യൂവേർഡ് ബൈബാക്ക് പദ്ധതിയും കമ്പനി അവതരിപ്പിച്ചു. ഓഫർ മേയ് 31 വരെ ബുക്കിംഗ് ചെയ്യുന്നവർക്ക് ലഭിക്കും. കൂടുതൽ ഫീച്ചറുകളും സുരക്ഷയും മികച്ച മൂല്യവും നൽകുന്നതാണ് പുതുക്കിയ ടൈഗണെന്ന് ബ്രാൻഡ് ഡയറക്ടർ നിതിൻ കോഹ്ലി അറിയിച്ചു.
വില
10.99 ലക്ഷം (എക്‌സ് ഷോറൂം) മുതൽ
Source link


