test del 3
തൃണമൂൽ, ഡിഎംകെ തോൽവി; ഐ–പാക്കുമായുള്ള കരാറിൽനിന്ന് പിന്മാറി അഖിലേഷ് യാദവ്: ഫണ്ടില്ലെന്ന് വിശദീകരണം

ന്യൂഡൽഹി∙ ഉത്തർപ്രദേശിൽ 2027ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് സ്ഥാപനമായ ഐ–പാക്കുമായി സഹകരിച്ച് പ്രവർത്തിക്കില്ലെന്ന് പ്രഖ്യാപിച്ച് സമാജ് വാദി പാർട്ടി. പണം സംബന്ധിച്ച പ്രശ്നങ്ങളെ തുടർന്നാണ് ഐ–പാക്കുമായുള്ള കരാറിൽനിന്ന് പിന്മാറുന്നതെന്നാണ് സമാജ് വാദി പാർട്ടി നേകാവ് അഖിലേഷ് യാദവ് നൽകുന്ന വിശദീകരണം. എന്നാൽ ഐ–പാക്കുമായി സഹകരിച്ച് പ്രവർത്തിച്ച തൃണമൂൽ കോൺഗ്രസും ഡിഎംകെയും യഥാക്രമം ബംഗാളിലും തമിഴ്നാട്ടിലും വലിയ തിരിച്ചടി ഏറ്റുവാങ്ങിയതോടെയാണ് എസ്പിയുടെ മനംമാറ്റമെന്നാണ് റിപ്പോർട്ട്.ഐ–പാക്കുമായി സഹകരിച്ച് പ്രവർത്തിച്ച തൃണമൂൽ കോൺഗ്രസിനും ഡിഎംകെയ്ക്കും വൻ തിരിച്ചടിയാണുണ്ടായത്. ബംഗാളിൽ 294 സീറ്റിൽ 207 സീറ്റും നേടി ബിജെപി തൃണമൂലിനെ പരാജയപ്പെടുത്തിയപ്പോൾ തമിഴ്നാട്ടിൽ വെറും 59 സീറ്റാണ് ഡിഎംകെയ്ക്ക് നേടാനായത്. കൂടാതെ തൃണമൂൽ നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയും ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിനും പരാജയപ്പെടുകയും ചെയ്തതും ഐ–പാക്കിന് വലിയ ക്ഷീണമായിരുന്നു.
Source link


