ഭായിമാർ പോയ വഴിയേ, കേരളം നേരിടുമോ ആ പ്രതിസന്ധി; വിമാന ടിക്കറ്റ് നൽകിയ തൊഴിലുടമകൾ ആശങ്കയിൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായി ബംഗാളിലേക്ക് പോയ അതിഥി തൊഴിലാളികൾ തിരിച്ചെത്താത്തതോടെ കേരളത്തിലെ ഹോട്ടൽ, നിർമ്മാണ മേഖലയിൽ വലിയ പ്രതിസന്ധി. തിരഞ്ഞെടുപ്പ് സമയത്ത് പോയ പതിനായിരക്കണക്കിന് അതിഥി തൊഴിലാളികളാണ് കേരളത്തിലേക്ക് മടങ്ങിവരാൻ മടിക്കുന്നത്. ബംഗാളിലേക്കും അസമിലേക്കുമാണ് ഏറ്റവും കൂടുതൽ അതിഥിതൊഴിലാളികൾ തിരഞ്ഞെടുപ്പിനായി പോയത്. ട്രെയിൻ ടിക്കറ്റും ആവശ്യമെങ്കിൽ വിമാനടിക്കറ്റും എടുത്തുനൽകാമെന്ന് തൊഴിലുടമകൾ വാഗ്ദാനം ചെയ്തിട്ടും തൊഴിലാളികൾ യാതൊരുവധി മറുപടിയും നൽകുന്നില്ല. പലരും വിളിക്കുമ്പോൾ ഫോൺ എടുക്കുന്നില്ല. എടുക്കുന്നവരാകട്ടെ ടിക്കറ്റ് ലഭിക്കുന്നില്ല തുടങ്ങിയ മറുപടിയാണ് ലഭിക്കുന്നതെന്ന് ഹോട്ടൽ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. ചിലർ ബക്രീദ് കഴിഞ്ഞ് വരാമെന്നാണ് പറയുന്നത്. കേരളത്തിൽ നിന്ന് ബസ് പിടിച്ച് പോയ ചെറിയ ശതമാനം തൊഴിലാളികൾ മാത്രമാണ് തിരിച്ചെത്തിയത്.
Source link


