LATEST
പൊലീസ് അകമ്പടിയും കമാൻഡോകളും ഇല്ല, തോൽവി ചർച്ച ചെയ്യാൻ പിണറായി എകെജി സെന്ററിൽ, പ്രതിപക്ഷനേതാവിനെ ഇന്നറിയാം?

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ കനത്ത തോൽവി ചർച്ച ചെയ്യാൻ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കാൻ പിണറായി വിജയൻ എത്തിയത് പൊലീസ് അകമ്പടിയില്ലാതെ. എകെജി സെന്ററിന്റെ കാറിൽ പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത് എത്തിയതിന് സമാനമായിരുന്നു വരവ്. പൊലീസ് കമാൻഡോകളോ മറ്റ് വാഹനങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് പിണറായി വിജയൻ കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിയത്. വിമാനത്താവളത്തിൽ രണ്ട് പൊലീസ് കൺട്രോൾ റൂം വാഹനത്തിന്റെ അകമ്പടി മാത്രം ഉൾപ്പെടുത്തിയാണ് ക്ലിഫ് ഹൗസിലേക്ക് എത്തിയത്. എകെജി സെന്ററിന്റെ വാഹനത്തിലായിരുന്നു പിണറായിയുടെ യാത്ര. വി ശിവൻകുട്ടി, വി ജോയ്, എഎ റഹീം എന്നിവർ പിണറായിയെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.
Source link


