test del 4 copy of del 3
തുടരുന്ന ആഘോഷത്തിനിടയിലും ഉയരുന്നു ചോദ്യങ്ങൾ; എറണാകുളം ജില്ലയ്ക്ക് എത്ര മന്ത്രിമാർ ?

കൊച്ചി ∙ ജില്ലയിലെ 14 സീറ്റും തൂത്തുവാരിയതിന്റെ ആഹ്ലാദത്തിലാണു യുഡിഎഫ് പ്രവർത്തകർ. ആഘോഷങ്ങൾ തുടരുമ്പോൾ രണ്ടു ചോദ്യങ്ങളാണ് അവർക്കു മുന്നിൽ. ആരാകും മുഖ്യമന്ത്രിയെന്നതുതന്നെ ആദ്യചോദ്യം. ജില്ലയുടെ പ്രതിനിധിയായ വി.ഡി.സതീശൻ ആ സ്ഥാനത്തേക്കു വരുമോയെന്ന ബില്യൻ ഡോളർ ചോദ്യത്തിനുള്ള ഉത്തരം ലഭിക്കാൻ കാത്തിരിക്കേണ്ടിവരും. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം, യുഡിഎഫിലെ ചർച്ചകൾ, ഒടുവിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ ‘തീരുമാനം’ തുടങ്ങി പല കടമ്പകൾ കടക്കണം ആ ഉത്തരത്തിൽ എത്താൻ!നിയമസഭയിലും പുറത്തും പിണറായി വിരുദ്ധ വികാരത്തിനു തീ പകർന്നവരിൽ പ്രമുഖനായ മാത്യു കുഴൽനാടൻ (മൂവാറ്റുപുഴ), എറണാകുളം മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷം നേടിയ ടി.ജെ.വിനോദ്, കുന്നത്തുനാട് മണ്ഡലത്തിൽ വിജയിച്ച വി.പി.സജീന്ദ്രൻ എന്നിവരുടെ പേരുകളാണു കോൺഗ്രസ് പ്രവർത്തകരുടെ ചർച്ചയിൽ. ആലുവയിൽ 2011 മുതൽ തുടർച്ചയായി വിജയിക്കുന്ന അൻവർ സാദത്തിന്റെ പേരിലും പ്രവർത്തകർ പ്രതീക്ഷയർപ്പിക്കുന്നു. പിറവത്തു ഭൂരിപക്ഷം 40,000 കടത്തിയ അനൂപ് ജേക്കബാണു കോൺഗ്രസിനു പുറത്തു നിന്നു മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നത്. കേരള കോൺഗ്രസ് (ജേക്കബ്) ലീഡർ കൂടിയായ അദ്ദേഹത്തിനു മന്ത്രിസ്ഥാനം ഏറെക്കുറെ ഉറപ്പാണ്.മൂവാറ്റുപുഴയിൽ വി.ഡി. സതീശനെ പിന്തുണച്ച് ഫ്ലെക്സ് ബോർഡ് കൊച്ചി ∙ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി കോൺഗ്രസിലെ മത്സരം കടുക്കുമ്പോൾ വി.ഡി.സതീശനെ പിന്തുണച്ചു മൂവാറ്റുപുഴയിൽ ഫ്ലെക്സ് ബോർഡ് ഉയർന്നു. കെ.സി.വേണുഗോപാലിനു വേണ്ടി ബോർഡ് സ്ഥാപിച്ചതു കൊച്ചിയിൽ. രമേശ് ചെന്നിത്തലയ്ക്കും സതീശനും വേണ്ടി നേരത്തെ തന്നെ പോസ്റ്റർ – ബാനറുകൾ പ്രത്യക്ഷപ്പെടിരുന്നെങ്കിലും വേണുഗോപാലിനു വേണ്ടി ബോർഡ് എത്തിയത് ഇപ്പോഴാണ്.
Source link


