test del 4 copy of del 3
മൂന്നിലാര്? ആശയക്കുഴപ്പം പാടില്ലെന്ന നിലപാടിൽ രാഹുൽ; ഇടപെടാനില്ലെന്ന് ഘടകകക്ഷികൾ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള നടപടികളിലേക്കു കോൺഗ്രസ് സംസ്ഥാന, ദേശീയ നേതൃത്വങ്ങൾ കടക്കുന്നു. ഇന്നോ നാളെയോ നിയമസഭാ കക്ഷി യോഗം വിളിക്കാനാണ് സാധ്യത. ഉടനെത്തുന്ന ഹൈക്കമാൻഡ് നിരീക്ഷകർ എംഎൽഎമാരുമായി ഒറ്റയ്ക്കൊറ്റയ്ക്കു കൂടിക്കാഴ്ച നടത്തും. പരസ്യ നീക്കങളില്ലെങ്കിലും വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, കെ.സി.വേണുഗോപാൽ എന്നിവരെ കേന്ദ്രീകരിച്ച് അവർക്കൊപ്പമുള്ളവരുടെ അണിയറനീക്കങ്ങൾ സജീവമാണ്. യുഡിഎഫിലാകെയും പൊതുസമൂഹത്തിലും സതീശനുള്ള സ്വീകാര്യത തള്ളിക്കളയാൻ ഹൈക്കമാൻഡിനു കഴിയില്ലെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ വാദം. പ്രതിപക്ഷനേതാവെന്ന നിലയിൽ മുന്നിൽനിന്നു നയിച്ച സതീശനു സ്വാഭാവികമായി വന്നുചേരേണ്ടതാണു മുഖ്യമന്ത്രിപദമെന്നും ചൂണ്ടിക്കാട്ടുന്നു. സതീശൻ ആവർത്തിച്ചുപറഞ്ഞ നൂറിലധികം സീറ്റിലേക്ക് യുഡിഎഫ് എത്തിയത് അദ്ദേഹത്തിന്റെ നിലപാടുകൾക്കുള്ള അംഗീകാരമാണെന്നും ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്കും സതീശനോട് താൽപര്യമുണ്ടെന്നു വിലയിരുത്തലുണ്ട്. 3 പേരിൽ സീനിയറായ രമേശ് ചെന്നിത്തലയ്ക്കാണു പ്രഥമ പരിഗണന നൽകേണ്ടതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എംഎൽഎമാരുടെ പിന്തുണ പ്രധാന ഘടകമല്ലേയെന്ന ചോദ്യത്തിന് 2021 ൽ അത് ഘടകമായില്ലെന്നായിരുന്നു ചാനൽ അഭിമുഖത്തിൽ ചെന്നിത്തലയുടെ മറുപടി. 2011 ൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടിയെ നിർദേശിച്ചത് താനാണെന്ന് ഓർമിപ്പിച്ചും സീനിയോറിറ്റിക്കുള്ള പ്രാധാന്യം ഊന്നിപ്പറയാൻ അദ്ദേഹം ശ്രമിക്കുന്നു.
Source link


