test del 5 copy of del 3

പാക്കിസ്ഥാൻ അഭ്യർഥിച്ചു; ‘പ്രോജക്റ്റ് ഫ്രീഡം’ തൽക്കാലം നിർത്തി ട്രംപ്; ഇറാനുമായി ചർച്ച, ഇടിഞ്ഞ് എണ്ണ, കുതിപ്പിലേക്ക് സ്വർണം, ഓഹരി


ഹോർമുസിന്റെ ഇരുവശത്തും കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ സൈനിക അകമ്പടിയോടെ മോചിപ്പിക്കാനുള്ള യുഎസ് നടപടിയായ ‘പ്രോജക്റ്റ് ഫ്രീഡം’ തൽക്കാലം നിർത്തിവയ്ക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഡീൽ ആകാമെന്ന ഇറാന്റെ നിലപാടും പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യർഥന മാനിച്ചുമാണ് തീരുമാനമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ യുഎസ് ക്രൂഡ് (ഡബ്ല്യുടിഐ) വില ബാരലിന് 2.16% ഇടിഞ്ഞ് 100.1 ഡോളറിലെത്തി. ബ്രെന്റ് വില 3.99% താഴ്ന്ന് 109.9 ഡോളറിലാണുള്ളത്. എണ്ണവില ഇടിഞ്ഞതോടെ രാജ്യാന്തര സ്വർണവില ഔൺസിന് 63 ഡോളർ മുന്നേറി 4586 ഡോളറായി. കേരളത്തിൽ ഇന്ന് രാവിലെ വില കൂടിയേക്കാം. അതേസമയം, ഹോർമുസിൽ ഇറാനിയൻ കപ്പലുകളെ തടയുന്നത് തുടരുമെന്നും ട്രംപ് പറഞ്ഞു. ഡീൽ ഒപ്പുവയ്ക്കുംവരെ ഇതു തുടരുമെന്നാണ് ട്രംപിന്റെ നിലപാട്.ട്രംപിന്റെ പ്രഖ്യാപനം വരുംമുൻപ് ഇറാനെതിരെ യുഎസ് കടുത്ത നിലപാടിലേക്ക് നീങ്ങിയിരുന്നു. ഇറാനെതിരായ ‘എപിക് ഫ്യൂറി’ പോരാട്ടം അവസാനിച്ചെന്നും ഇനി ‘ഇക്കണോമിക് ഫ്യൂറി’ ആണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അഭിപ്രായപ്പെട്ടിരുന്നു. ഇറാനെതിരായ ആക്രമണത്തിലൂടെ ലക്ഷ്യമിട്ടതെല്ലാം നേടിയെന്നും എന്നാൽ ഇറാന്റെ ഭാഗത്തുനിന്ന് ഇനി പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും മാർക്കോ റൂബിയോ പറഞ്ഞു. ഇറാൻ ഇനി സാഹസത്തിന് മുതിർന്നാൽ ഇതുവരെ കാണാത്ത പ്രത്യാക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പാണ് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് നൽകിയത്.


Source link

Back to top button