test del 4 copy of del 3
അണികൾ കണ്ണടച്ച് വിശ്വസിക്കുന്ന കാലം കഴിഞ്ഞു; തെറ്റ് നേതൃത്വം സമ്മതിക്കുമോ, അതോ ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുമോ ?

കണ്ണൂർ ∙ തെറ്റുപറ്റിയതു നേതൃത്വത്തിനാണെന്ന് ഉറച്ചുവിശ്വസിച്ച് പാർട്ടിക്കെതിരെ വോട്ടുചെയ്ത അണികളെ എങ്ങനെ തിരികെയെത്തിക്കുമെന്നു തലപുകയ്ക്കുകയാണു സിപിഎം. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സ്ഥാനാർഥി നിർണയമുൾപ്പെടെയുള്ള പാളിച്ചകൾക്കു സിപിഎമ്മിന് കേരളത്തിലാകെ വലിയ വിലനൽകേണ്ടി വന്നു. ഭരണതലപ്പത്തുണ്ടായിരുന്നവരും പാർട്ടി നേതൃത്വവുമാണ് ഇതിനു കാരണക്കാരെന്നു രോഷംകൊള്ളുകയാണ് പാർട്ടിബന്ധുക്കൾ.9 വർഷം മുൻപ് ഉടലെടുത്ത ഫണ്ട് വിവാദത്തിന് ശാശ്വത പരിഹാരം കാണുന്നതിൽ സംഭവിച്ച പാളിച്ചയാണ് പയ്യന്നൂരിലെ തകർച്ചയ്ക്കു കാരണം. ധനരാജ് രക്തസാക്ഷി ഫണ്ടിലടക്കം വെട്ടിപ്പുനടന്നെന്ന് കണക്കുകൾ സഹിതം തെളിവുനൽകിയിട്ടും കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. പണാപഹരണത്തെ കണക്കു സൂക്ഷിക്കുന്നതിലെ വീഴ്ച മാത്രമായിക്കണ്ട്, പേരിനു നടപടിയെടുത്ത് ആരോപണ വിധേയരെ സംരക്ഷിച്ചതാണ് അണികളെ ചൊടിപ്പിച്ചത്. വിരലിലെണ്ണാവുന്ന നേതാക്കളെ സംരക്ഷിക്കാൻ പാർട്ടിയെ ബലികൊ ടുത്തു.സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഒഴിയുന്ന സീറ്റിൽ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാർഥിയാക്കിയതിലെ അനൗചിത്യം അണികൾ ചോദ്യംചെയ്തതാണ് തളിപ്പറമ്പിൽ കണ്ടത്. ശ്യാമളയെ മത്സരിപ്പിക്കാൻ എം.വി.ഗോവിന്ദൻ ബോധപൂർവം ശ്രമിച്ചെന്ന് ആരോപിച്ച് പാർട്ടിവിട്ട ടി.കെ.ഗോവിന്ദന്റെ വെളിപ്പെടുത്തലിനൊപ്പം അണികൾ നിന്നു. അണികൾക്കുമേൽ എന്തും അടിച്ചേൽപിക്കാമെന്ന നേതൃത്വത്തിന്റെ ധാർഷ്ട്യമാണ് പരാജയ കാരണമായി അണികൾ ചൂണ്ടിക്കാട്ടുന്നത്.
Source link


