test del 3

‘ഞങ്ങൾ കാണാത്ത വിജയങ്ങളില്ല, നേരിടാത്ത പരാജയങ്ങളുമില്ല’


ചെന്നൈ ∙ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പ്രതികരണവുമായി എം.കെ. സ്റ്റാലിൻ. ഡിഎംകെ പലതവണ അധികാരത്തിലിരുന്നിട്ടുണ്ടെന്നും പാർട്ടി കാണാത്ത പരാജയങ്ങളില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് രാജിക്കത്ത് കൈമാറിയ ശേഷമായിരുന്നു സ്റ്റാലിന്റെ പ്രതികരണം. 73കാരനായ സ്റ്റാലിൻ ഏഴ് തവണ നിയമസഭാംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തൗസൻഡ് ലൈറ്റ്‌സ് മണ്ഡലത്തിൽ നിന്ന് നാല് തവണയും കൊളത്തൂരിൽ നിന്ന് മൂന്ന് തവണയുമാണ് അദ്ദേഹം വിജയിച്ചിട്ടുള്ളത്. 2021ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ സ്റ്റാലിൻ, 35 വർഷത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് ഒരു തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത്. സ്വന്തം തട്ടകമായ കൊളത്തൂർ മണ്ഡലത്തിൽ ടിവികെ സ്ഥാനാർഥി വി.എസ്. ബാബുവിനോടാണ് തോറ്റത്.


Source link

Back to top button