LATEST
മുഖ്യമന്ത്രിയെ കോൺഗ്രസ് തീരുമാനിക്കട്ടെ, ലീഗ് കൂടെയുണ്ടാകും; നിലപാട് വ്യക്തമാക്കി പാണക്കാട് സാദിഖലി തങ്ങൾ

മലപ്പുറം: കേരളത്തിൽ അധികാരമേൽക്കാൻ പോകുന്ന യുഡിഎഫ് സർക്കാരിന്റെ മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനിക്കാനുള്ള അധികാരം കോൺഗ്രസിനാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഒരു മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് യുഡിഎഫിലെ കരുത്തുറ്റ ഘടകകക്ഷിയായ ലീഗിന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. ‘മുഖ്യമന്ത്രിയെ നിശ്ചയിക്കേണ്ടത് കോൺഗ്രസാണ്. എന്നാൽ ഈ വിഷയത്തിൽ ലീഗുമായി ചർച്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുഡിഎഫിൽ തർക്കങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ട. അത് ജനങ്ങളോടുള്ള വെല്ലുവിളിയാകും. ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. സോഷ്യൽ മീഡിയയിലാണ് ഇത്തരം ചർച്ചകൾ നടക്കുന്നത്. മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് കോൺഗ്രസുമായി ആലോചിച്ച് തീരുമാനമെടുക്കും. യോഗ്യതയുള്ളവർക്ക് മാത്രമേ ലീഗിൽ മന്ത്രിസ്ഥാനം നൽകൂ.
Source link


