test del 3

വൈറ്റ് ഹൗസിനു സമീപം വെടിവയ്പ്പ്, ലക്ഷ്യമിട്ടത് ജെ.ഡി. വാൻസിനെ?; പ്രതി ആശുപത്രിയിൽ


വാഷിങ്ടൻ ∙ വൈറ്റ് ഹൗസിനു സമീപം നടന്ന വെടിവയ്പ്പിനെ തുടർന്ന് വാഷിങ്ടനിൽ കനത്ത ജാഗ്രത. 15 ആം സ്ട്രീറ്റിലും ഇൻഡിപെൻഡൻസ് അവന്യൂവിലും സംശയാസ്പദമായ സാഹചര്യത്തിൽ ഒരാളെ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഇയാളുടെ പക്കൽ തോക്കുണ്ടെന്ന് തിരിച്ചറിഞ്ഞ ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ വെടിയുതിർത്തു. തുടർന്ന് ഉദ്യോഗസ്ഥർ തിരിച്ചടിക്കുകയായിരുന്നു. വെടിയേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസിഡന്റ് ‍ഡോണൾഡ് ട്രംപിനെ ലക്ഷ്യമിട്ടിരുന്നോ എന്ന ചോദ്യത്തിന്, അന്വേഷണത്തിന് ശേഷം മാത്രമേ വ്യക്തത വരികയുള്ളൂ എന്ന് മാത്യു ക്വിൻ പ്രതികരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണം പുരോഗമിക്കുകയാണ്.


Source link

Back to top button