test del 2
‘ആദ്യം സാമ്പത്തികപ്രശ്നം,ശേഷംആണവ ചർച്ച’;യോജിക്കാൻ പറ്റാത്ത കാര്യമെന്ന് ട്രംപ്;അനിശ്ചിതത്വം തുടരുന്നു

ലഹോർ: യുദ്ധം അവസാനിപ്പിക്കുന്നകാര്യത്തിലുള്ള അഴിയാക്കുരുക്ക് അഴിക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ബഹുതല നിർദേശം യു.എസിനുമുൻപിൽവെച്ച് ഇറാൻ. സംഘർഷം അടിയന്തരമായി പരിഹരിക്കുക, ആണവപദ്ധതി ഉൾപ്പെടെയുള്ള സങ്കീർണമായ ദീർഘകാല തർക്കങ്ങൾ പിന്നീടുപരിഗണിക്കുക എന്നതാണ് ഇറാന്റെ പുതിയ 14-ഇന സമാധാനനിർദേശത്തിലുള്ളതെന്ന് ‘പി.ടി.ഐ.’ റിപ്പോർട്ടുചെയ്തു. 30 ദിവസംകൊണ്ട് നടപ്പാക്കത്തക്ക വിധത്തിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.ഹോർമുസ് കടലിടുക്കിലും സമീപത്തുമുള്ള സംഘർഷത്തിന് ഇളവുവരുത്താനുള്ള സന്നദ്ധത ഇറാൻ അറിയിച്ചിട്ടുണ്ട്. ഇതിനുപകരം ഹോർമുസിൽ യു.എസ്. ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധത്തിൽ ഇളവുണ്ടാകണം, ഇറാന്റെ എണ്ണക്കയറ്റുമതിയെ ബാധിക്കുന്ന നിയന്ത്രണങ്ങൾ നീക്കണം എന്നതാണ് ആവശ്യം. നിർണായകചർച്ചകളിലേക്കു കടക്കുംമുൻപ് ഇരുപക്ഷവും പരസ്പരവിശ്വാസം വളർത്തുകയാണ് ആദ്യഘട്ടത്തിൽ ചെയ്യേണ്ടത് എന്നാണ് ഇറാൻ കരുതുന്നതെന്നാണ് വിലയിരുത്തൽ.ഹോർമുസ് വഴിയുള്ള വ്യാപാരം, എണ്ണക്കടത്ത് എന്നിവയെ ആണവചർച്ചകളുമായി ബന്ധപ്പെടുത്തരുത് എന്നാണ് ഇറാന്റെ വാദം. സാമ്പത്തികപ്രശ്നങ്ങൾ സാധാരണനിലയിലാക്കിയശേഷം ആണവപദ്ധതിസംബന്ധിച്ച ചർച്ചയാകാം എന്നാണ് അവരുടെ പക്ഷം.അതേസമയം, സമാധാനപരമായ ആവശ്യത്തിന് ആണവോർജം ഉപയോഗിക്കാൻ അവകാശമുണ്ട് എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇറാൻ. എന്നാൽ, സമ്പുഷ്ട യുറേനിയത്തിന്റെ പരിധിയെക്കുറിച്ച് ചർച്ചനടത്താൻ തയ്യാറാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. നിലവിലുള്ള ഉപരോധങ്ങൾ നീക്കും എന്ന ഉറപ്പുണ്ടെങ്കിലേ ഇതിനു തയ്യാറാകൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.
Source link


