test del 4 copy of del 3
‘ഇതൊക്കെ ആരു ചോദിക്കാനാ..?’…ജനം നിരാശയോടെ ചിന്തിച്ച പ്രശ്നങ്ങളിലൊക്കെ ഡിജോ ഇടപെട്ടു; പരിഹാരം കണ്ടു

കോട്ടയം ∙ പൗരാവകാശങ്ങൾക്കു ചുറ്റും കോടതികൾ കൊണ്ടൊരു വേലികെട്ടി കണ്ണിമ ചിമ്മാതെ കാവൽ നിൽക്കാൻ ഇനി ഡിജോ കാപ്പനില്ല. സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനും ഉപഭോക്തൃ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധനുമായ അദ്ദേഹത്തിന്റെ മരണം മേയ് ദിനത്തിലായിരുന്നു.‘ഇതൊക്കെ ആരു ചോദിക്കാനാ..?’ എന്ന് ജനം ചോദിച്ച വിഷയങ്ങളിലെല്ലാം ഡിജോ കാപ്പൻ ഇടപെട്ടു. ജനാധിപത്യ പ്രക്രിയയിലും നിയമ നിർവഹണത്തിലും കോടതികൾക്കുള്ള പങ്കിനെ ആഴത്തിൽ വിശ്വസിച്ച അദ്ദേഹം പ്രശ്നപരിഹാരത്തിനായി കോടതികൾ കയറിയിറങ്ങി.ബസിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകുന്ന ദൂരം 2.5 കിലോമീറ്ററിൽനിന്ന് 5 കിലോമീറ്ററായി വർധിപ്പിച്ചത് ഹിയറിങ്ങിൽ പങ്കെടുത്ത ഡിജോ കാപ്പന്റെ ഇടപെടലിലൂടെയാണെന്ന് റഗുലേറ്ററി കമ്മിഷന്റെ ഉത്തരവിലുണ്ട്. വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള റഗുലേറ്ററി കമ്മിഷൻ മീറ്റിങ്ങുകളിൽ ഗാർഹിക ഉപയോക്താക്കളുടെ പ്രതിനിധിയായി പങ്കെടുത്ത അദ്ദേഹം വർധനയല്ല, വൈദ്യുതിച്ചോർച്ച തടയുകയാണു ചെയ്യേണ്ടതെന്ന് വാദിച്ചു.രോഗം കണ്ടെത്തി ചികിത്സിക്കുകയാണു ചെയ്യേണ്ടത് അല്ലാതെ രോഗിയെ കൊല്ലുകയല്ല വേണ്ടതെന്ന് കെഎസ്ആർടിസി നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളിൽ വിഷയത്തിൽ അദ്ദേഹം പറയുമായിരുന്നു. റോഡ് സുരക്ഷയ്ക്കു ഭീഷണിയായ ഹോർഡിങ്ങുകളും പരസ്യബോർഡുകളും നീക്കണമെന്ന പരാതിയുമായി കോടതിയിലെത്തിയ അദ്ദേഹം നൽകിയ മറ്റൊരു ഹർജിയിലാണ് മാധ്യമസ്വാതന്ത്ര്യം ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശത്തിന്റെ ഭാഗമാണെന്നു ഹൈക്കോടതി വ്യക്തമാക്കിയത്.
Source link


