test del 3

ട്രാഫിക് സിഗ്നലുകൾക്കിടയിൽ മേൽപാലം നിർമിച്ചു ചരിത്രം സൃഷ്ടിച്ച ആലുവയിൽ ‘തുഗ്ലക്’യു ടേൺ


ആലുവ∙ ദേശീയപാതയിൽ പുളിഞ്ചോട്, ബൈപാസ് ട്രാഫിക് സിഗ്നലുകൾക്കിടയിൽ മേൽപാലം നിർമിച്ചു ചരിത്രം സൃഷ്ടിച്ച ആലുവയിൽ രണ്ടു ബസ് സ്റ്റോപ്പുകൾക്കിടയിൽ പുതിയ യു ടേൺ വരുന്നു. പറവൂർ കവലയ്ക്കും തോട്ടയ്ക്കാട്ടുകരയ്ക്കും ഇടയിലാണ് യു ടേൺ നിർമിക്കാനുള്ള ഒരുക്കങ്ങൾ നടക്കുന്നത്. ഇതിനു മുന്നോടിയായി ഈ ഭാഗത്തെ മീഡിയൻ പൊളിച്ചു നീക്കി. സ്ഥലം ചുവന്ന ഫൈബർ കോണുകൾ വച്ചു തിരിച്ചു. തോട്ടയ്ക്കാട്ടുകര ജംക്‌ഷനിൽ ദേശീയപാത അടച്ച ശേഷം കടുങ്ങല്ലൂരിൽ നിന്നുള്ള വാഹനങ്ങളെ ഇടത്തോട്ടു തിരിച്ചുവിട്ടു പുതിയ യു ടേണിൽ വലത്തോട്ടു തിരിച്ചുവിട്ടാൽ പ്രശ്നം തീരുമെന്നാണ് അവർ പറയുന്നത്. മീഡിയൻ പൊളിച്ചു യു ടേൺ ഉണ്ടാക്കുന്നതു പരീക്ഷണാർഥമാണെന്നും വിജയിച്ചില്ലെങ്കിൽ മാറ്റുമെന്നും അവർ പറഞ്ഞു. തിരക്കേറിയ ബൈപാസ് ജംക്‌ഷനിലും ഗതാഗതക്കുരുക്ക് പരിഹരിക്കാനെന്നു പറഞ്ഞു ഇതുപോലെ ദേശീയപാത അടച്ചുകെട്ടിയിരുന്നു. അതോടെ നഗരസഭയിലെ തൈനോത്ത് വാർഡിൽ താമസിക്കുന്നവർക്കു നഗരത്തിനുള്ളിലേക്കു പ്രവേശിക്കാനുള്ള വഴി അടഞ്ഞു. പകരം അണ്ടർ പാസ് നിർമിക്കുമെന്നു പറഞ്ഞെങ്കിലും നടപ്പായില്ല. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ നാറ്റ്പാക് പോലുള്ള ഏജൻസികളെ കൊണ്ടു ശാസ്ത്രീയ പഠനം നടത്തിക്കാതെ ചെയ്യുന്ന സൂത്രപ്പണികൾ കുരുക്ക് വർധിപ്പിക്കുമെന്നാണ് ആശങ്ക.


Source link

Back to top button