test del 4 copy of del 3
‘എന്റെ കരിയർ തകർക്കാൻ ശ്രമിച്ചു, ഇനി തടസ്സങ്ങളില്ല’: 10 വർഷത്തിനുശേഷം ‘ധ്രുവനച്ചത്തിരം’ റിലീസ് പ്രഖ്യാപനം

ചിയാൻ വിക്രം ആരാധകരുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് ശുഭകരമായ അന്ത്യം കുറിച്ച് ഗൗതം വാസുദേവ് മേനോന്റെ സ്പൈ ത്രില്ലർ ‘ധ്രുവ നച്ചത്തിരം’ ഒടുവിൽ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന് മുന്നിലുണ്ടായിരുന്ന നിയമപരവും സാമ്പത്തികവുമായ പ്രധാന തടസ്സങ്ങളെല്ലാം മദ്രാസ് ഹൈക്കോടതിയുടെ ഇടപെടലിലൂടെ നീങ്ങിയതോടെയാണ് സിനിമയുടെ റിലീസ് ഉറപ്പായത്. ഈ നിർണ്ണായക ഘട്ടത്തിൽ ഗൗതം മേനോൻ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.ഗൗതം മേനോൻ പങ്കുവച്ച ഹൃദയസ്പർശിയായ കുറിപ്പ്: ചിയാൻ വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ‘ധ്രുവ നച്ചത്തിരം’ ഒരു സ്പൈ ത്രില്ലറാണ്. നിയമവ്യവസ്ഥയ്ക്ക് പുറത്തുനിന്നുകൊണ്ട് ഭീകരവാദ സംഘടനകളെ തകർക്കാൻ പ്രവർത്തിക്കുന്ന ‘ദ് ബേസ്മെന്റ്’ എന്ന രഹസ്യ അന്വേഷണ സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. വിക്രം അവതരിപ്പിക്കുന്ന ‘ജോൺ’ എന്ന കരുത്തുറ്റ കഥാപാത്രത്തോടൊപ്പം മലയാളിയായ വിനായകൻ, റിതു വർമ്മ, ഐശ്വര്യ രാജേഷ്, ആർ. പാർത്ഥിപൻ, രാധിക ശരത്കുമാർ, സിമ്രാൻ എന്നിങ്ങനെ വൻതാരനിരയാണ് അണിനിരക്കുന്നത്. മനോജ് പരമഹംസയും ജോമോൻ ടി. ജോണും ഉൾപ്പെട്ട സംഘം ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ഹാരിസ് ജയരാജാണ്. ഏകദേശം 2 മണിക്കൂർ 25 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഹോളിവുഡ് ശൈലിയിലുള്ള ഒരു സ്റ്റൈലിഷ് ആക്ഷൻ വിരുന്നായിരിക്കും പ്രേക്ഷകർക്ക് സമ്മാനിക്കുക.
Source link


