test del 4 copy of del 3

വരുന്നു, കനത്ത അടി; ഗാർഹിക സിലിണ്ടറിന്റെ വിലയും കൂട്ടും, പെട്രോളിനും ഡീസലിനും 5 രൂപവരെ കൂട്ടാനും സാധ്യത


ബംഗാളിലെയും തമിഴ്നാട്ടിലെയും വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടടുത്തദിവസം വാണിജ്യ എൽപിജി സിലിണ്ടറിന് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടിയ എണ്ണക്കമ്പനികൾ ഉടൻ പെട്രോൾ, ഡീസൽ, ഗാർഹിക എൽപിജി എന്നിവയുടെ വിലയും കൂട്ടിയേക്കും. വില വർധിപ്പിക്കുന്ന് സംബന്ധിച്ച തീരുമാനം ദിവസങ്ങൾക്കകം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.നിലവിൽ പെട്രോളിന് 107.48 രൂപയും ഡീസലിന് 96.48 രൂപയുമാണ് ലിറ്ററിന് വില (തിരുവനന്തപുരം). 2022 ഏപ്രിൽ മുതൽ വില മാറ്റമില്ലാതെ നിൽക്കുകയാണ്. ക്രൂഡോയിൽ ബാരലിന് ശരാശരി 70 ഡോളറുണ്ടായിരുന്നപ്പോഴുള്ള വിലയാണിത്. 114 ഡോളറാണ് കഴിഞ്ഞ ഒരുമാസത്തിനിടയിലെ ശരാശരി വില.


Source link

Back to top button