test del 4 copy of del 3

ഞങ്ങളെ പഠിക്കണം മിഷ്ടർ..! ‘അയ്യോ പാമ്പ്’ എന്നല്ലാതെ ‘പാമ്പിലേക്ക്’ നോക്കിയിട്ടുണ്ടോ? പാമ്പു കടിയ്ക്കു പ്രത്യേകതയുണ്ട്


കുറച്ചു ദിവസങ്ങളായി ഞങ്ങൾ പാമ്പുകളെക്കുറിച്ചാണ് നാട്ടിലെ ചർച്ച. ആ കുറിപ്പിന് ഒരു മറുപടിക്കുറിപ്പാണിത്. സമയം മോശമാണ്, ഞങ്ങൾക്കും മനുഷ്യർക്കും. സൂര്യാതപമേറ്റു പൊള്ളലേൽക്കുന്ന നാട്ടുകാർക്ക് പാമ്പുകടി കൂടി താങ്ങാനാകുന്നില്ല. വേറെ നിവൃത്തിയില്ല. വെള്ളവും തണലും തേടിയിറങ്ങുന്ന ഞങ്ങളെ ശത്രുവായി മാത്രം കാണല്ലേ. കടിക്കാനും കൊല്ലാനും വേണ്ടി ഇറങ്ങുന്നതല്ല ഞങ്ങൾ. ‘അയ്യോ പാമ്പ്’ എന്നല്ലാതെ ‘പാമ്പിലേക്ക്’ നോക്കിയിട്ടുണ്ടോ നിങ്ങൾ? ഒരു കണക്കുകൂടി വെറ്ററിനറി ഡോക്ടർമാർ പറയുന്നുണ്ട്– എലികളിൽ ചില ഇനങ്ങൾ ഇണചേർന്നുണ്ടാകുന്ന കുട്ടികളിൽനിന്ന് മൂന്ന് വർഷം കൊണ്ട് 20 ലക്ഷം എലികൾ വരെ പെറ്റുപെരുകുമത്രെ. ഇനി പറയൂ, മനുഷ്യരെ കടിക്കുന്നതാണോ എലികളെ തട്ടുന്നതാണോ ഞങ്ങളുടെ പ്രധാന പണി? ഇതിന് സർക്കാരിൽ നിന്നൊരു ചായയുടെ ഗുണം പോലും ഉണ്ടായിട്ടില്ല. പാരിസ്ഥിതിക ധർമം പറഞ്ഞതുകൊണ്ട് പറയാം. ഇതൊക്കെ പ്രകൃതിയുടെ ഒരു ബാലൻസിങ് നടപടിയാണ് മക്കളേ. ഫുഡ് ചെയിൻ! പാമ്പിനെ പിടിക്കുന്നവരിൽ കീരിയും പൂച്ചയുമുണ്ടെങ്കിലും വളരെ കുറവാണ്. മാളത്തിലൊളിക്കുന്ന പാമ്പുകളെ മാത്രമേ കീരിയും മറ്റു ടീംസും കൈകാര്യം ചെയ്യുള്ളു. മാളത്തിന് പുറത്ത് ഞങ്ങൾ ഭയക്കുന്നത് പക്ഷികളെയും മനുഷ്യരെയുമാണ്. മാളത്തിൽ വന്ന് ഞങ്ങളെ പൊക്കാൻ മൂങ്ങയ്ക്കും പരുന്തിനും സാധിക്കില്ല. കരിയിലക്കുരുവികളാണ് ഞങ്ങൾക്ക് ഏറ്റവും വലിയ ഭീഷണി. ഞങ്ങളുടെ കുഞ്ഞുങ്ങളെ അവർ ആഹാരമാക്കും. പക്ഷേ, അവരെ ഇപ്പോൾ അധികം കാണാറില്ല. വംശനാശ ഭീഷണിയാണത്രേ… കരിയിലക്കുരുവിയെക്കാൾ കുറച്ചുകൂടി ചെറുതാണ് ഇത്തിക്കണ്ണിക്കുരുവികൾ. അവർ തേൻ മാത്രമാണ് കഴിച്ചു ജീവിക്കുന്നത്. എത്ര പാവങ്ങൾ…


Source link

Back to top button