test del 3
വിപിഎൻ വഴി വാതുവയ്പ്: പ്രവചന സൈറ്റുകളിലേക്കുള്ള പ്രവേശനം തടഞ്ഞ് കേന്ദ്രം; കുപ്രസിദ്ധ ‘ആപ്പും’ ഉത്തരവിൽ

ന്യൂഡൽഹി ∙ വിപിഎൻ വഴി നിരോധിത ഓൺലൈൻ വാതുവയ്പ്, പ്രവചന വെബ്സൈറ്റുകളും ആപ്പുകളും ലഭ്യമാകുന്നതിന് തടയിട്ട് ഐടി മന്ത്രാലയം. രാജ്യത്ത് നിരോധിച്ചിട്ടുള്ള ഓൺലൈൻ വാതുവയ്പ്, പ്രവചന വെബ്സൈറ്റുകളും ആപ്പുകളും ലഭ്യമാക്കരുതെന്ന് വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) ദാതാക്കളോട് ഐടി മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്ത് നിരോധനമുണ്ടെങ്കിലും, വാതുവയ്പ് സൈറ്റുകൾ വിപിഎൻ കണക്‌ഷനിലൂടെ സന്ദർശിക്കാൻ കഴിയുമെന്നും, ഇത് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യുന്നത് അർഥശൂന്യമാക്കുകയും നിരോധനത്തിന്റെ മുഴുവൻ ഉദ്ദേശ്യത്തെയും തടയുകയും ചെയ്യുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇന്ത്യൻ രൂപയെ ബിറ്റ്കോയിനുകളും ഡോളറുമടക്കം ഡിജിറ്റൽ ആസ്തികളാക്കി മാറ്റിയാണ് ഈ ആപ്പുകളിൽ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്. വിപിഎൻ
Source link


