test del 4 copy of del 3

‘ഇറാന് എതിരായ നടപടി തെറ്റായിപ്പോയി’; യുദ്ധം അബദ്ധമാണെന്ന് 69 ശതമാനം, പരാജയമെന്ന് 39 ശതമാനം


വാഷിങ്ടൻ ∙ ഇറാനെതിരെയുള്ള സൈനിക നടപടി വലിയ തെറ്റായിപ്പോയെന്ന് ഭൂരിഭാഗം അമേരിക്കൻ ജനതയും വിശ്വസിക്കുന്നതായി സർവേ റിപ്പോർട്ട്. വാഷിങ്ടൻ പോസ്റ്റ്-എബിസി-ഇപ്‌സോസ് സംയുക്തമായി നടത്തിയ സർവേയിലാണ് യുദ്ധത്തിനെതിരെയുള്ള ജനവികാരം വ്യക്തമായത്. പങ്കെടുത്തവരിൽ 61 ശതമാനം പേരും ഇറാൻ യുദ്ധം ഒരു അബദ്ധമാണെന്ന് അഭിപ്രായപ്പെട്ടു. വെറും 36 ശതമാനം ആളുകൾ മാത്രമാണ് സൈനിക നടപടിയെ പിന്തുണച്ചത്.നിലവിലെ ഇറാൻ യുദ്ധത്തിന് 2006ലെ ഇറാഖ് യുദ്ധത്തിനും 1970കളിലെ വിയറ്റ്‌നാം യുദ്ധത്തിനും തുല്യമായ ജനപിന്തുണ മാത്രമേ ലഭിക്കുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. യുദ്ധം വിജയിച്ചോ എന്ന ചോദ്യത്തിന് 39 ശതമാനം പേർ പരാജയം എന്ന് മറുപടി നൽകിയപ്പോൾ, 19 ശതമാനം പേർ മാത്രമാണ് വിജയം എന്ന് അഭിപ്രായപ്പെട്ടത്. എന്നാൽ, ട്രംപിന്റെ പാർട്ടിയായ റിപബ്ലിക്കൻ പാർട്ടിയിലെ 80 ശതമാനം അംഗങ്ങളും ഇപ്പോഴും യുദ്ധത്തെ പിന്തുണയ്ക്കുന്നുണ്ട്. സാമ്പത്തിക മേഖലയിലെ തകർച്ചയും ജീവിതച്ചെലവ് വർധിച്ചതും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ട്രംപിന്റെ ജനപ്രീതിയെ കാര്യമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.


Source link

Back to top button