test del 3
കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി യുവാവ്; നാട്ടാനകളുടെ ആക്രമണത്തിൽ 2 പേർക്ക് ദാരുണാന്ത്യം – പ്രധാന കേരള വാർത്തകൾ

താമരശ്ശേരി കട്ടിപ്പാറയിൽ പാമ്പുകടിയേറ്റയാൾ കടിച്ച പാമ്പിനെ പിടികൂടി കവറിലാക്കി ആശുപത്രിയിലെത്തി. താമരശ്ശേരി കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫിന് (45) ആണ് പാമ്പുകടിയേറ്റത്. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യുവതി വീണു മരിച്ചു. കൊല്ലം മൺറോതുരുത്ത് നെന്മേനി തെക്ക് തുണ്ടത്തിൽ വീട്ടിൽ ചിപ്പിയാണു (32) മരിച്ചത്. വായിക്കാം പ്രധാന കേരള വാർത്തകൾസംസ്ഥാനത്ത് നാട്ടാനകളുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത് രണ്ടുപേർക്ക്. തൃശൂരിലും അങ്കമാലിയിലുമാണ് ഉൽസവത്തിനെത്തിച്ച ആനകൾ ഇടഞ്ഞത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിനെത്തിച്ച വാഴ്വാടി കാശിനാഥൻ ഇടഞ്ഞ് രണ്ടാം പാപ്പാൻ ശ്രീക്കുട്ടനെ(26)യാണ് ചവിട്ടിക്കൊന്നത്. അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തുവച്ച് വിരണ്ടോടിയ മയ്യനാട് പാർഥസാരഥി എന്ന ആനയുടെ ആക്രമണത്തിലാണ് ആനയെ എത്തിച്ച വാഹനത്തിന്റെ ഡ്രൈവർ വിഷ്ണു മരിച്ചത്.പേവിഷബാധ ഉണ്ടായെന്ന സംശയത്തെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്നിറങ്ങിയോടി ഓടയില്‍ ചാടിയ ആള് മരിച്ചു. നെയ്യാറ്റിന്‍കര ചെങ്കല്‍ വട്ടവിള സ്വദേശി രാജേന്ദ്രന് ആണ് മരിച്ചത്. ഇന്നു രാവിലെ ആശുപത്രിയിലേക്കു പോകും വഴി തിരുവനന്തപുരം ഈഞ്ചയ്ക്കല്‍ ജംഗ്ഷന് സമീപത്തു വച്ചാണ് ആംബുലന്‍സിലെ ഡ്രൈവറെയും മറ്റും ആക്രമിച്ച ശേഷം രാജേന്ദ്രന് റോഡിലേക്ക് ഇറങ്ങി ഓടിയത്.
Source link


