LATEST

മംഗളാദേവി ക്ഷേത്രോത്സവത്തിനിടെ ആറുപേർക്ക് ഇടിമിന്നലേറ്റു,​ പരിക്കേറ്റവരിൽ പൊലീസുകാരനും


ഇടുക്കി : ;ചിത്രാപൗർണമി ഉത്സവത്തിന് ഇടുക്കി മംഗളാദേവി ക്ഷേത്രത്തിലെത്തിയ അഞ്ച് ഭക്തർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ഇടിമിന്നലേറ്റ് പരിക്ക്. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സി.പി.ഒ അൻസാർ,​ തിരുവനന്തപുരം ആഴിമല സ്വദേശി വിഷ്ണു,​ തമിഴ്‌നാട് സ്വദേശികളായ ധനലക്ഷ്മി (57)​,​ ലോകമണി (59)​,​ കാളി അമ്മാൾ (51)​,​ തൃശൂർ സ്വദേശി രമ്യ (36)​ എന്നിവർക്കാണ് പരിക്കേറ്റത്. മിന്നലേറ്റ് തെറിച്ചു വീണ പൊലീസുകാരൻ അൻസാറിന്റെ ഇടതു കൈമുട്ടിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റുള്ളവരെ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ശരീരത്തിൽ പൊള്ളലേറ്റതായ ലക്ഷണമില്ലെങ്കിലും വേദനയുള്ളതിനാൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്.


Source link

Back to top button