test del 4 copy of del 3

പിതാവ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ നിന്ന് റോഡിലേക്ക് വീണു; ആറുവയസ്സുകാരന് ദാരുണാന്ത്യം


കൂറ്റനാട്∙ പിതാവ് ഓടിച്ചിരുന്ന ഗുഡ്സ് ഓട്ടോറിക്ഷയുടെ പിൻചക്രം കയറിയിറങ്ങി ആറുവയസ്സുകാരൻ മരിച്ചു. പുത്തൻപീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിൻ (6) ആണ് മരിച്ചത്. പാലക്കാട് ചാലിശ്ശേരി ആലിക്കരയിൽ വെള്ളിയാഴ്ച രാവിലെയാണ് അപകടം. ഹനീഫയും മുഹമ്മദ് ഹൈസിനും ഗുഡ്സ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ ഡോർ തുറന്ന് ഹൈസിൻ പുറത്തേക്ക് വീഴുകയായിരുന്നു. മകനെ പിടിക്കാൻ ഹനീഫ ശ്രമം നടത്തിയെങ്കിലും കുട്ടി റോഡിൽ വീഴുകയും ഓട്ടോയുടെ പിൻചക്രം കയറിയിറങ്ങുകയുമായിരുന്നു. ഉടൻതന്നെ കുട്ടിയെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Source link

Back to top button