test del 3
തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ‘ഇടിത്തീ’; എൽപിജി സിലിണ്ടറിന് 1000 രൂപയ്ക്കടുത്ത് ഒറ്റയടിക്ക് കൂട്ടി, ഇരുട്ടടി ഹോട്ടലുകൾക്ക്

കേരളം, ബംഗാൾ, തമിഴ്നാട് ഉൾപ്പെടെ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെ എൽപിജി സിലിണ്ടർ വില ഒറ്റയടിക്ക് കുത്തനെ കൂടി പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. വാണിജ്യ സിലിണ്ടറിന്റെ (19 കിലോഗ്രാം) വില 993 രൂപയാണ് കൂട്ടിയത്. ഒറ്റത്തവണ ഇത്രയും വില കൂട്ടുന്നത് അപൂർവങ്ങളിൽ അപൂർവം. സിലിണ്ടർ വില 3000 രൂപയും കടന്നു.ഏപ്രിൽ ഒന്നിന് വാണിജ്യ സിലിണ്ടറിന് 195.50 രൂപ കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ , മാർച്ച് 1ന് 28-31 രൂപ, മാർച്ച് 7ന് 115 രൂപ എന്നിങ്ങനെയും കൂട്ടി. തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാനും മറ്റുമായി സ്വന്തം നാട്ടിലേക്ക് പോയ അതിഥി തൊഴിലാളികൾ ഇനിയും മടങ്ങിയെത്താത്തത് കേരളത്തിലെ ഹോട്ടൽ/റസ്റ്ററന്റ് മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. എൽപിജി വിതരണത്തിലെ നിയന്ത്രണം ഒട്ടേറെ ഹോട്ടലുകൾ അടച്ചിടുന്നതിലേക്കും വഴിവച്ചിരുന്നു. ഇതിനിടെയാണ് ഇടിത്തീപോലെ ഗ്യാസ് വിലക്കയറ്റം.
Source link


