LATEST

ഇന്ന് തൊഴിലാളി ദിനം മാതൃകയാണ് ഈ ടാങ്കർ ലോറി കുടുംബം


കിഴക്കമ്പലം: ഹെയർപിൻ വളവുകളോ ചെങ്കുത്തായ കയറ്റമോ ഈ ‘ടാങ്കർ ലോറി കുടുംബ”ത്തിനു പ്രശ്നമല്ല. മാസത്തിൽ 14 തവണവരെ തൃപ്പൂണിത്തുറയിൽ നിന്ന് മറയൂരിലെ പെട്രോൾ പമ്പിലേക്ക് ഇന്ധന ടാങ്കറുമായി ഇവരെത്തും. ഡ്രൈവിംഗ് സീറ്റിൽ കോലഞ്ചേരി പഴന്തോട്ടം വെമ്പിള്ളി പുളിക്കായത്ത് വീട്ടിൽ അനന്തകൃഷ്ണനോ ഭാര്യ സൗമ്യയോ ഉണ്ടാകും. അല്ലെങ്കിൽ ഇവരുടെ മകൾ ലക്ഷ്മിയോ ഭർത്താവ് വിഷ്ണുവോ ആകും. തൊഴിലാളി ദിനത്തിൽ വേറിട്ട മാതൃകയാവുകയാണ് ഈ കുടുംബം. കുട്ടിക്കാലം മുതലേ വാഹനപ്രേമിയായിരുന്നു അനന്തകൃഷ്ണൻ. 2020ൽ മറയൂർ ഫ്യൂവൽസ് എന്ന പെട്രോൾ പമ്പിലെ ടാങ്കർ ലോറിയുടെ സാരഥിയായതോടെ കഥ മാറി​. കൊവിഡ് കാലത്ത് ലോറിയിൽ സഹായിയെ കിട്ടാതെ വന്നതോടെ ഭാര്യ സൗമ്യയെ ഹെൽപ്പറാക്കി. ദിവസങ്ങൾക്കുള്ളിൽ സൗമ്യയും ഡ്രൈവിംഗ് പഠിച്ചു. പിന്നീട് ഹെവി, ഇന്ധന ടാങ്കർ ഓടിക്കാനുള്ള ഹസാർഡ് ലൈസൻസുകൾ നേടി.


Source link

Back to top button