test del 3

രഹസ്യമായി ചെയ്തിരുന്നു; 10 വര്‍ഷം പവര്‍കട്ട് ഇല്ലെന്ന വാദം തെറ്റ്: പുസ്തകവുമായി ബിജു പ്രഭാകര്‍


തിരുവനന്തപുരം∙ പത്തു വര്‍ഷം പവര്‍കട്ടില്ലായിരുന്നുവെന്ന ഇടതു സര്‍ക്കാരിന്റെ വാദം പൊളിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിജു പ്രഭാകര്‍. ബിജു പ്രഭാകര്‍ രചിച്ച് മനോരമ ബുക്‌സ് പുറത്തിറക്കിയ ‘നാം നമ്മെ കൊള്ളയടിക്കുമ്പോള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലാണ് ഇടതുസര്‍ക്കാരിന്റെ കാലത്ത് ആരുമറിയാതെ വൈദ്യുതി നിയന്ത്രണം നടത്തിയിരുന്ന കാര്യം ബിജു പ്രഭാകര്‍ തുറന്നു പറഞ്ഞത്. തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ മുന്‍ ഡിജിപി എ.ഹേമചന്ദ്രന്‍ മുന്‍ ഡിജിപി എസ്.ആനന്ദകൃഷ്ണന് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്. ബിജു പ്രഭാകറിന്റെ 35 വര്‍ഷം നീണ്ട സര്‍വീസ് ജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. 2018ലെ പ്രളയത്തിന്റെ കാരണം, ലോട്ടറി- എക്സൈസ്, ആരോഗ്യ- പൊതുമരാമത്ത് വകുപ്പുകളുണ്ടായ അഴിമതി, വിവാദമായ എഐ ക്യാമറ ഇടപാട് തുടങ്ങിയവ പുസ്തകത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്.അതിരപ്പിള്ളി വൈദ്യുതി പദ്ധതിയെ എതിര്‍ക്കുന്നതു റിസോര്‍ട്ട് മാഫിയയാണ്. ആണവ നിലയവും കേരളത്തിന് ആവശ്യമാണ്. എന്നാല്‍ ഈ വിഷയങ്ങളില്‍ രാഷ്ട്രീയ തീരുമാനം ഉണ്ടായില്ല. ഗള്‍ഫ് രാജ്യങ്ങള്‍ക്കു എണ്ണ പോലെയാണു കേരളത്തിലെ കരിമണല്‍, എന്നാല്‍ അത് ഉപയോഗിക്കാന്‍ ചിലര്‍ നമ്മളെ അനുവദിക്കുന്നില്ല. പുസ്തകത്തിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


Source link

Back to top button