LATEST

ഇടുക്കിയിൽ തൊഴിലാളിക്ക്  പാമ്പുകടിയേറ്റു; കടിയേൽക്കുന്നത് ആറാം തവണ


തൊടുപുഴ: ഇടുക്കിയിൽ വീട്ടുമുറ്റും കെട്ടി ഒരുക്കുന്നതിനിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. മണിയാറൻകുടി പെരിങ്കാലാ സ്വദേശി മോൻസിക്കാണ് (48) കടിയേറ്റത്. മൂർഖൻ പാമ്പാണ് കടിച്ചത്. കടിയേറ്റതിന് പിന്നാരെ മോൻസിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തുടർച്ചയായ ആറാം തവണയാണ് മോൻസിക്ക് പാമ്പിന്റെ കടിയേൽക്കുന്നത്. കഴിഞ്ഞ ദിവസം ഇടുക്കി കുഞ്ചിത്തണ്ണിയിൽ വീടിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിക്ക് പാമ്പുകടിയേറ്റിരുന്നു. എല്ലക്കൽ ആശുപത്രികവലയിൽ പുത്തൻപുരയ്ക്കൽ ജോയിയുടെ മകൻ അജയ്ക്കാണ് (13) പാമ്പുകടിയേറ്റത്. കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് കളിക്കുകയായിരുന്ന അജയിനെ വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഹോസിലൂടെ വന്ന വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പ് കടിക്കുകയായിരുന്നു. കൈയിലാണ് കടിയേറ്റത്


Source link

Back to top button