LATEST
മുഖ്യമന്ത്രിപ്പോര് മുറുകുന്നു: തമ്മിലടിയും ഫ്ളക്സും മുതൽ തുലാഭാരം വരെ…

തിരുവനന്തപുരം: കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച സജീവമായിരുന്നു. തിരഞ്ഞെടുപ്പ് ഫലമറിയാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോൾ മുഖ്യമന്ത്രി പദത്തിനായി പരസ്യമായി ചരടുവലികൾ മുറുകുകയാണ്. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെ മുൻനിർത്തിയാണ് ചർച്ചകൾ ചൂടുപിടിക്കുന്നത്. ചർച്ചകൾ പരിധി വിടുന്നുവെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. വിഷയത്തിൽ രാഹുൽ ഗാന്ധികർശന നിലപാട് സ്വീകരിച്ചിട്ടും ഹൈക്കമാൻഡ് ശക്തമായ താക്കീത് നൽകിയിട്ടും വിവാദങ്ങൾക്ക് ശമനമില്ല.
Source link


