test del 2
‘അക്രമം ഒരിക്കലും വിജയിക്കില്ല’, ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് ചാൾസ് രാജാവ്

ലണ്ടൻ: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരായ വധശ്രമത്തെ അപലപിച്ച് ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമൻ. ജനാധിപത്യ സ്ഥാപനങ്ങളെ താറുമാറാക്കുന്നതിനായുള്ള അക്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഗ്രസിൻ്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.യുസിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനിടെ നടത്തിയ പ്രസംഗത്തിലാണ് ട്രംപിനെതിരായ വധശ്രമം ബ്രിട്ടീഷ് രാജാവ് പരാമർശിച്ചത്. അത്തരം അക്രമങ്ങൾ ഒരിക്കലും വിജയിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.സമീപനങ്ങൾ വ്യത്യസ്തമാണെങ്കിലും, വിയോജിപ്പുകളുണ്ടായാലും, ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കുന്നതിനും നമ്മുടെ എല്ലാ ജനങ്ങളെയും അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും നമ്മുടെ രാജ്യങ്ങൾക്ക് വേണ്ടി ഓരോ ദിവസവും ജീവൻ പണയം വെക്കുന്നവരുടെ ധൈര്യത്തെ പ്രശംസിക്കുന്നതിനും ഞങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നു.” അദ്ദേഹം പറഞ്ഞു.വർധിച്ചുവരുന്ന ആഗോള അനിശ്ചിതത്വത്തിൻ്റെയും യുഎസിലെ ആഭ്യന്തര സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിലാണ് ചാൾസ് മൂന്നാമന്റെ പ്രസംഗം ആരംഭിച്ചത്. പങ്കിട്ട ജനാധിപത്യ മൂല്യങ്ങളുടെയും യുകെയും യുഎസും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളുടെയും വിശാലമായ പശ്ചാത്തലത്തിൽ അദ്ദേഹം പ്രസംഗം അവതരിപ്പിച്ചു.
Source link


