LATEST

സ്ട്രോംഗ് റൂം വിവാദം പരാതി പരിഗണിക്കണം


കോഴിക്കോട്: ജെ.ഡി.ടി കോളേജിലെ സ്‌ട്രോംഗ് റൂമിനോടനുബന്ധിച്ചുള്ള മെറ്റീരിയൽ റൂം തുറന്ന സംഭവത്തിൽ പരാതി പരിഗണിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷന് ഹൈക്കോടതി നിർദ്ദേശം. മൂന്ന് ദിവസത്തിനകം പരാതി പരിഗണിച്ച് തീരുമാനമെടുക്കണമെന്നാണ് നിർദ്ദേശം. റിട്ടേണിംഗ് ഓഫീസർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് ഡി.സി.സി പ്രസിഡന്റും യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ പ്രവീൺകുമാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ചട്ടങ്ങൾ പാലിക്കാതെയാണ് റിട്ടേണിംഗ് ഓഫിസർ മെറ്റീരിയൽ റൂം തുറന്നത്. സംഭവത്തിന് പിന്നിൽ അട്ടിമറിയുണ്ടെന്നും യു.ഡി.എഫ് ആക്ഷേപം ഉന്നയിച്ചിരുന്നു.


Source link

Back to top button