test del 3
ഹോർമുസ് അടഞ്ഞാലും ട്രംപ് പിണങ്ങിയാലും പ്രശ്നമില്ല! ആഫ്രിക്കൻ രാജ്യത്ത് പുതിയ എണ്ണ, വാതകപ്പാടം കണ്ടെത്തി ഇന്ത്യ

വടക്കേ ആഫ്രിക്കൻ രാജ്യമായ ലിബിയയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ഖഡാമെസ് ബേസിനിൽ വൻ എണ്ണ, വാതകശേഖരം കണ്ടെത്തി ഇന്ത്യൻ പൊതുമേഖലാ സ്ഥാപനങ്ങളായ ഇന്ത്യൻ ഓയിൽ കോർപറേഷനും (ഐഒസി), ഓയിൽ ഇന്ത്യയും. ഈ കമ്പനികളും അൾജീരിയയുടെ സൈപെക്സ് എന്ന കമ്പനിയും ചേർന്ന കൺസോർഷ്യമാണ് എണ്ണ, വാതകപ്പാടം കണ്ടെത്തിയത്.ക്രൂഡ് ഓയിലും എൽപിജിയും ഉൾപ്പെടെ വാങ്ങാനായി കൂടുതൽ രാജ്യങ്ങളെ ആശ്രയിക്കുന്ന നടപടികളിലേക്ക് ഇന്ത്യ കടന്നിരിക്കേയാണ് ആഫ്രിക്കയിൽ നിന്ന് ‘സന്തോഷ വാർത്ത’ എത്തിയതെന്നത് നേട്ടമാണ്.
Source link


