LATEST
31ഗ്രാമുള്ള സ്വർണമാല കളഞ്ഞുകിട്ടി; അവകാശികളുണ്ടോയെന്ന് പൊലീസ്, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: അവകാശവാദം ഉന്നയിച്ച് ആരും വരാത്ത സാഹചര്യത്തിൽ പേട്ട പൊലീസ് സ്റ്റേഷൻ പരിസരത്തുനിന്ന് കളഞ്ഞുകിട്ടിയ 31 ഗ്രാം തൂക്കം വരുന്ന സ്വർണമാല ലേലം ചെയ്യാനുദ്ദേശിക്കുന്നതായി തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി. കേരള പൊലീസ് ആക്ട് 56 പ്രകാരം അവകാശിയില്ലാത്ത വസ്തുക്കളായി പരിഗണിച്ചാണ് പൊതുലേലത്തിന് വയ്ക്കുന്നത്. അവകാശവാദം ഉന്നയിക്കാൻ ഉണ്ടെങ്കിൽ 27 മുതൽ 30 ദിവസത്തിനകം മതിയായ രേഖകൾ സഹിതം പേട്ട പോലീസ് സ്റ്റേഷനിൽ ഹാജരായി സ്റ്റേഷൻ എസ് എച്ച് ഒ മുൻപാകെ തന്റെ അവകാശം രേഖാമൂലം ഉന്നയിക്കാവുന്നതാണെന്നും അറിയിച്ചു. പോസ്റ്റിന്റെ പൂർണരൂപം
Source link


