test del 3

രാത്രി വീടിന്റെ ഗേറ്റ് അടയ്ക്കാൻ ഇറങ്ങിയ അധ്യാപികയ്ക്ക് പാമ്പുകടിയേറ്റു; കടിച്ചത് അണലി


ഹരിപ്പാട് ∙ രാത്രി വീടിന്റെ ഗേറ്റ് അടയ്ക്കാൻ പുറത്തേക്ക് ഇറങ്ങിയ അധ്യാപികയ്ക്കു പാമ്പ് കടിയേറ്റു. പള്ളിപ്പാട് തെക്കേക്കര കിഴക്ക് ദേവമംഗലത്ത് വീട്ടിൽ സിന്ധു(38)വിനാണ് കടിയേറ്റത്. ഞായറാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. ഉടൻ തന്നെ വീട്ടുകാർ കരീലക്കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.പാമ്പുകടിയേറ്റെന്ന സംശയം; 2 കുട്ടികളെ ആശുപത്രിയിൽ എത്തിച്ചു  ഹരിപ്പാട് ∙ ഞായറാഴ്ച രാത്രി 2 കുട്ടികളെ പാമ്പ് കടിച്ചെന്ന സംശയത്തിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മുട്ടം സ്വദേശി അദ്വൈത് (5), പിലാപ്പുഴ സ്വദേശി ആദിദേവ് (9) എന്നിവരാണ് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. കാലിൽ ചെറിയ മുറിവ് കണ്ട് സംശയം തോന്നിയതിനെ തുടർന്നാണ് വീട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങൾ കുട്ടികൾക്ക് ഇല്ലായിരുന്നു. രക്ത പരിശോധന ഉൾപ്പെടെയുള്ളവ നടത്തിയെങ്കിലും പ്രശ്നങ്ങൾ ഇല്ലായിരുന്നു എന്നു ഡോക്ടർമാർ പറഞ്ഞു. കുട്ടികളായതിനാൽ വിദഗ്ധ പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതായി ഡോക്ടർമാർ പറഞ്ഞു.


Source link

Back to top button