test del 3

മുഖത്ത് കേക്ക് തേച്ചതിൽ തർക്കം; ബർത്ത്ഡേ ബോയ് കൊലപാതകിയായി, 3 മരണം


ബുലന്ദ്‌ഷഹർ (യുപി)∙ ബുലന്ദ്‌ഷഹറിലെ ഖുർജ നഗറിൽ ജന്മദിനാഘോഷത്തിനിടെ ഒരാളുടെ മുഖത്ത് കേക്ക് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം മൂന്ന് കൊലപാതകങ്ങളിൽ കലാശിച്ചു. അമർദീപ് സൈനി, മനീഷ് സൈനി, ആകാശ് സൈനി എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രധാന പ്രതിയായ ജീതു സൈനിയും കൂട്ടാളികളും ഒളിവിലാണ്. ജീതു സൈനിയുടെ ജൻമദിനാഘോഷത്തിനിടെ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പ്രതികളെ പിടികൂടാൻ ആറ് പൊലീസ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മീററ്റ് റേഞ്ച് ഡിഐജി കലാനിധി നൈതാനി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലം സന്ദർശിച്ചു. ജിമ്മിലെ യുവാക്കൾ തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും ഫൊറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചതായും ഡിഐജി പറഞ്ഞു.


Source link

Back to top button