ശ്രീനാരായണ ദർശനങ്ങൾക്ക് ഒപ്പം ആത്മായനം

വർക്കല:ശ്രീനാരായണ ദർശനങ്ങൾക്കൊപ്പം വേദോപനിഷത്തുകളിലും അഗാധജ്ഞാനമുണ്ടായിരുന്ന ഋഷിവര്യനാണ് മുനി നാരായണ പ്രസാദ്. ഗുരുദേവന്റെ സമ്പൂർണ കൃതികൾക്കും പത്ത് ഉപനിഷത്തുക്കൾക്കും വ്യാഖ്യാനം ഉൾപ്പെടെ മലയാളത്തിലും ഇംഗ്ലീഷിലും നിരവധി കൃതികൾ രചിച്ചിട്ടുണ്ട്.
ഈശ്വര സങ്കല്പത്തിലെ ആന്തരതത്വം വെളിവാക്കുന്നവയാണ് ഗുരു മുനിനാരായണ പ്രസാദിന്റെ കൃതികൾ . ഏറ്റവും നല്ല ജീവചരിത്രം/ ആത്മകഥയ്ക്കുളള കേരളസാഹിത്യ അക്കാഡമി അവാർഡ് ആത്മായനം എന്ന ഗ്രന്ഥത്തിന് 2018ൽ ലഭിച്ചു. ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയുടെ നടരാജഗുരുവിന്റെ ഇംഗ്ലീഷ് വ്യാഖ്യാനം മലയാളത്തിൽ വിവർത്തനം ചെയ്തതിന് 2015ൽ ഏറ്റവും നല്ല തർജ്ജമയ്ക്കുളള കേരള സാഹിത്യ അക്കാഡമി അവാർഡും ലഭിച്ചു. കോഴിക്കോട് വാക്ഭടാനന്ദ സ്മാരക പുരസ്കാരം, ടി.ആർ.രാഘവൻ മെമ്മോറിയൽ അവാർഡ്, മാവേലിക്കര ജ്ഞാനാനന്ദാശ്രമം പരമാചാര്യ പുരസ്കാരം, കോഴിക്കോട് കുളത്തൂർ അദ്വൈതാശ്രമം വേദാന്തരത്നം അവാർഡ് തുടങ്ങി നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്. 2024ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
സ്വതന്ത്ര
കൃതികൾ:
അറിവിന്റെ ആദ്യപാഠങ്ങൾ, കർമ്മവും പുനർജന്മവും, കുട്ടികളുടെ നാരായണഗുരു, ഗുരുകുലധ്യാനമഞ്ജുഷ, ഗ്രീക്കു ചിന്തകർ, ന്യായദർശനം, ഹിന്ദുമതത്തിലെ ശാസ്ത്രവീക്ഷണം, നാരായണ ഗുരുവിന്റെ അദ്വൈതദർശനം, വേദാന്തം നാരായണഗുരു വരെ, പൂർണ്ണജനനം, സുഭാഷിതങ്ങൾ, മീമാംസാ ദർശനങ്ങൾ, ഒരു ഗുരുശിഷ്യബന്ധം, ആത്മായനം, യുവദർശനം, ഭഗവദ്ഗീതയും ആത്മോപദേശശതകവും ഒരു താരതമ്യപഠനം, നർമ്മങ്ങൾ മർമ്മങ്ങൾ, കൊച്ചു വല്യ കാര്യങ്ങൾ, മനസ്സ് വാസിഷ്ഠത്തിൽ, ശ്രീനാരായണ ഗുരുദേവകൃതികൾ സ്കൂൾ പാഠങ്ങൾ, ഒരു ഗുരുവിന്റെ സത്യദർശനം, സുവിശേഷങ്ങൾ വേദാന്ത ദൃഷ്ട്യാ, ബ്രഹ്മസൂത്ര ഭാഷ്യവും ജാതിയും, യുവദർശനം, അറിവിന്റെ കളിമുറ്റം, ഏകലോക സാമ്പത്തിക ശാസ്ത്രം ഒരു മാർഗ്ഗരേഖ, അല്ലാഹുവിന്റെ നാമത്തിൽ, 100 പ്രവാചക വചനങ്ങൾ.
വ്യാഖ്യാനങ്ങൾ:
സ്വാനുഭവഗീതി, കുണ്ഡലിനിപ്പാട്ട്, അറിവ്, ആത്മോപദേശ ശതകം,കാളീനാടകം, കോലതീരേശസ്തവം, ഗുഹാഷ്ടകം, ചിദംബരാഷ്ടകം,ജനനീ നവരത്നമഞ്ജരി, ദേവീസ്തവം, പ്രാർത്ഥന എന്ത്, എന്തിന്, എങ്ങനെ?, ബാഹുലേയാഷ്ടകം, ബ്രഹ്മവിദ്യാ പഞ്ചകം, മണ്ണന്തലദേവീസ്തവം, വേദാന്തസൂത്രം, ശിവശതകം, ഷൺമുഖസ്തോത്രം, ഹോമമന്ത്രം, നാരായണസ്മൃതി,നാരായണ ഗുരുവിന്റെ ലഘുകൃതികൾ-ഒന്നാംഭാഗം, നാരായണ ഗുരുവിന്റെ ലഘുകൃതികൾ രണ്ടാംഭാഗം, ജീവിതപര്യടനം ഗീതയിലൂടെ, ഷൺമുഖദശകം,
ഭദ്രകാള്യഷ്ടകം, സുബ്രഹ്മണ്യകീർത്തനം, വിഷ്ണു സ്തോത്രങ്ങൾ, പ്രപഞ്ചസൃഷ്ടി, അദ്വൈതദീപിക, നവമഞ്ജരി, സദാശിവദർശനം, അർദ്ധനാരീശ്വരസ്തവം, ഗദ്യകൃതികൾ, ദർശനമാല, തേവാരപ്പതികങ്കൾ, ഇന്ദ്രിയവൈരാഗ്യം,പിണ്ഡനന്ദി, വിശാഖഷഷ്ടി, നാരായണഗുരുവിന്റെ സമ്പൂർണ്ണ കൃതികൾ,വേദാന്തപരിഭാഷ, അഷ്ടവർഗീത, ദക്ഷിണാമൂർത്തി സ്തോത്രം, നാരായണസ്‌മൃതി, കേനോപനിഷത്ത്, പ്രശ്നോപനിഷത്ത്, തൈത്തിരിയോപനിഷത്ത്, മുണ്ഡകോപനിഷത്ത്, ഐതരേയോപനിഷത്ത്, ഛാന്ദോഗ്യോപനിഷത്ത്, മാണ്ഡക്യോപനിഷത്ത്, ഈശാവാസ്യോപനിഷത്ത്, ശ്വേതാശ്വതരോപനിഷത്ത്, കാപനിഷത്ത്, സുവിശേഷങ്ങൾ വേദാന്തദൃഷ്ട്യാ.
തർജ്ജമകൾ;
സൗന്ദര്യലഹരി -നടരാജഗുരുവിന്റെ വ്യാഖ്യാനം, കടൽ റാഞ്ചി,കുഞ്ഞുണ്ണിരാജൻ, ഗുരുവരുൾ, ഒരു ഗുരുവിന്റെ സത്യദർശനം, വേദാന്തം – ഒരു പുനരീക്ഷണം, പരമ്പൊരുൾ പാശ്ചാത്യ ചിന്തയിൽ, സത്യാന്വേഷണം, ബ്രഹ്മവിദ്യ: സർവ്വവിദ്യാപ്രതിഷ്ഠ.
Source link


