test del 3
തൃശൂരിൽ യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങിമരിച്ചു

തൃശൂർ∙ യുവാവും യുവതിയും ഒരേ കയറിൽ തൂങ്ങിമരിച്ച നിലയിൽ. പുത്തൻചിറ സ്വദേശി ശ്രീജിത്ത് (30), വെണ്ണൂർ സ്വദേശിനി മിൽന (24) എന്നിവരാണ് മരിച്ചത്. മാളയിലെ ശ്രീജിത്തിന്റെ വാടകവീട്ടിലാണ് ഇരുവരും തൂങ്ങി മരിച്ചത്. ഇരുവരും പ്രണയത്തിലായിരുന്നു. നേരത്തേ രണ്ടുതവണ വിവാഹിതനായ ആളാണ് ശ്രീജിത്ത്. ഇയാളുടെ രണ്ടാം ഭാര്യ ഏതാനും ദിവസങ്ങൾക്കു മുൻപ് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഇവർ ആശുപത്രിയിൽ ചികിൽസയിലാണ്.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)
Source link


