LATEST

വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച രണ്ടുപേർ മരിച്ച സംഭവം; കാരണം മറൈൻ ടോക്‌സിൻ എന്ന് രാസപരിശോധനാ  റിപ്പോർട്ട്


തിരുവനന്തപുരം: വിഴിഞ്ഞത്തെ ‘അസ്‌‌മാക്” ഹോട്ടലിൽ നിന്നു രാത്രി ഭക്ഷണം കഴിച്ച് മടങ്ങവേ ശാരീരികാസ്വാസ്ഥ്യമുണ്ടായ അഞ്ചംഗ കുടുംബത്തിലെ രണ്ടുപേർ മരിച്ച സംഭവത്തിൽ രാസപരിശോധനാ റിപ്പോർട്ട് പുറത്ത്. മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്നും മറൈൻ ടോക്‌സിൻ ആകാമെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പോസ്റ്റുമോർട്ടത്തിലും ഭക്ഷ്യവിഷബാധ കണ്ടെത്തിയിരുന്നില്ല. കൊല്ലം നിലമേൽ പ്ലാച്ചിയോട് കുന്നിൽവീട്ടിൽ റഷീദ ബീവി (58), മരുമകൻ ഷാജി (48) എന്നിവരാണ് മരിച്ചത്. കണവത്തോരൻ, കൊഞ്ച്ഫ്രൈ, കല്ലുമേക്കായത്തോരൻ, മീൻമുട്ട, കപ്പ, പെറോട്ട, അപ്പം തുടങ്ങിയവയാണ് ഇവർ കഴിച്ചത്. മീൻമുട്ടയിൽ നിന്നുള്ള മറൈൻ ടോക്സിനാകാം മരണകാരണമെന്നാണ് നിഗമനം. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ റഷീദയുടെ ആമാശയത്തിൽ മീൻമുട്ടയുടെ അംശങ്ങൾ കണ്ടെത്തിയിരുന്നു.


Source link

Back to top button