test del 3

ഇറച്ചി വില തോന്നും പടി, പോത്തിറച്ചിക്ക് കിലോ 500 രൂപ വരെ; വിലയിൽ ഇടപെടാൻ നിയമമില്ലെന്ന് അധികൃതർ


കോട്ടയം ∙ ജില്ലയിൽ ഇറച്ചി വില തോന്നും പടി. ഇന്നലെ ജില്ലയിലെ വിവിധ മാർക്കറ്റുകളിൽ പോത്തിറച്ചിക്ക് 380 മുതൽ 500 രൂപ വരെയാണ് വില. വിലയിൽ ഇടപെടാൻ വഴിയില്ലെന്നാണ് അധികൃതരുടെ നിലപാട്. ഈസ്റ്റർ ദിനത്തിൽ മണർകാട്ട് ഒരു കിലോ പോത്തിറച്ചിക്ക് 500 രൂപയാക്കിയതിൽ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് പഞ്ചായത്ത് നടത്തിയ പരിശോധനയിൽ മാലിന്യ പ്രശ്നങ്ങൾ കണ്ടെത്തി സ്ഥാപനത്തിനു സ്റ്റോപ് മെമ്മോ നൽകി. വിലയിൽ ഇടപെടാൻ അന്നും സാധിച്ചില്ല. ജില്ലയിലെ ഒരു വ്യാപാര സ്ഥാപനത്തിന്റെ ബ്രാഞ്ചുകളിലാണ് 500 രൂപ വാങ്ങുന്നത്.‌‌പല വില; കാരണം? ഒരേ സ്ഥലത്തെ വിവിധ കടകളിലും വിവിധ നിരക്ക് വാങ്ങുന്നുണ്ട്. ജീവനുള്ള പോത്തിനെ എത്തിക്കുന്നതിന് പകരം ഇറച്ചിയാക്കി കണ്ടെയ്നർ വഴി എത്തിക്കുന്നതിനാണു വില കുറയുന്നതെന്നു കച്ചവടക്കാരുടെ പക്ഷം. പ്രാദേശിക മാർക്കറ്റുകളിൽ നിന്ന് ഉരുക്കളെ വാങ്ങി വെട്ടാൻ സൗകര്യമുള്ളിടത്തും വില കുറവ് കാണുന്നെന്നും ഇവർ പറയുന്നു.പാലായിലെ ഏകീകരണം നടപ്പായില്ല പാലായിൽ പോത്തിറച്ചി വില 440 ആയി ഏകീകരിക്കാനുള്ള നഗരസഭാ തീരുമാനം നടപ്പായില്ല. വിവിധ വ്യാപാരികളെ വിളിച്ചു ചേർത്ത് 440 രൂപയാക്കി ഇറച്ചി വില ക്രമീകരിക്കാനാണ് നഗരസഭ ശ്രമിച്ചത്. എന്നാൽ ആ യോഗത്തിൽത്തന്നെ ഒരു വ്യാപാര സ്ഥാപനം പങ്കെടുത്തില്ല. അവർ വില കുറച്ചുമില്ല. മറ്റു വ്യാപാരികളും ഇതിനാൽ വിലയിൽ വ്യത്യാസം വരുത്തി. ഇന്നലെ 460 മുതൽ 500 രൂപയാണ് പാലായിൽ പോത്തിറച്ചി വില.


Source link

Back to top button