test del 3

ഇറാനെ ആക്രമിക്കുമെന്ന് ഇസ്രയേൽ; അണു ബോംബ് ഇടില്ലെന്ന് ട്രംപ്, കുതിച്ച് എണ്ണ, ഇടിഞ്ഞ് സ്വർണം, ഓഹരി ‘തുലാസിൽ’


യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഒറ്റവാക്കിനായി കാത്തിരിക്കുകയാണെന്നും ഇറാനിൽ ‘ഖമനയി പരമ്പര’യെ തുടച്ചുനീക്കാനുള്ള ആക്രമണത്തിനായി ഇസ്രയേൽ പൂർണസജ്ജമാണെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കട്സ്. ട്രംപിന്റെ അനുമതി ലഭിച്ചശേഷം മാത്രം ഇറാനെ ആക്രമിക്കുകയെന്ന ഉദ്ദേശ്യമാണ് ഇസ്രയേലിനുള്ളത്.നേരത്തേ, ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയെ വധിച്ചത് ഇസ്രയേൽ ആയിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മകൻ മുജ്തബ ഖമനയി പരമോന്ന നേതാവായി. മുജ്തബ പക്ഷേ, പിന്നീട് പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. അദ്ദേഹത്തിനും ഗുരുതരമായി പരുക്കേറ്റെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.ഇതിനിടെ, ഹോർമുസ് അടച്ചത് താനാണെന്നും ഇറാനുമായി ഡീലിന് തനിക്ക് ധൃതിയില്ലെന്നും യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞു. ‘‘മെച്ചപ്പെട്ട ഡീലിനായാണ് ശ്രമിക്കുന്നത്. എനിക്ക് ധൃതിയില്ല. ഞാനാണ് ഹോർമുസ് അടച്ചത്. അതു തുറന്നിട്ടാൽ ഇറാന് ദിവസേന 500 മില്യൻ വീതം കിട്ടും. അവർ അങ്ങനെ പണമുണ്ടാക്കേണ്ട. അതുകൊണ്ടാണ് അടച്ചത്’’ – ട്രംപ് പറഞ്ഞു.


Source link

Back to top button