test del 3
വിഷ്ണുവിനെ കാത്ത് ഉറ്റവർ; മകന് എന്താണ് സംഭവിച്ചതെന്ന് അമ്മയ്ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല…

തൃശൂർ ∙ കാണാതായവരുടെ പട്ടികയിലാണ് വിഷ്ണു വിനോദ് ഇപ്പോഴും. എന്നാൽ, തിരുവമ്പാടിക്കാർക്ക് ഏത് ആവശ്യത്തിനും കാണുന്നയാളാണ് വിഷ്ണു. കാരണം, ഏത് സഹായത്തിനും ആദ്യം ഓടിയെത്തുന്നയാളായിരുന്നു ആ ചെറുപ്പക്കാരൻ. പൂരത്തിന് തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിലും അതേ സഹായത്തിന് പോയതാണ് കഴിഞ്ഞദിവസം. നിർഭാഗ്യവശാൽ അന്ന് തന്നെ അപകടമുണ്ടായി. വിഷ്ണു അവിടേക്കാണ് പോയതെന്ന് സമീപത്തുള്ളവർക്ക് അറിയില്ലായിരുന്നു. ഇന്നലെ ഡിഎൻഎ സാംപിൾ എടുക്കാൻ എത്തുമ്പോൾ ഹെഡ് നഴ്സായി വിരമിച്ച അമ്മ കാന്തിമതിക്ക് ചില സംശയങ്ങൾ തോന്നി അത് വന്നവരോട് ചോദിക്കുകയും ചെയ്തു. സഹോദരി വിജയശ്രീ ആണ് മോർച്ചറിയിലെത്തി മൃതദേഹങ്ങൾ പരിശോധിച്ചത്. എന്നാൽ, അതിലൊന്നും വിഷ്ണുവിനെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ബെംഗളൂരുവിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുമായി അടുത്തുതന്നെ വിഷ്ണുവിന്റെ വിവാഹം തീരുമാനിച്ചിരുന്നതാണ്. മുൻപ് മനക്കൊടിയിലായിരുന്ന കുടുംബം കുറച്ചുവർഷങ്ങൾക്ക് മുൻപാണ് പൂതൂർക്കരയിലേക്ക് താമസം മാറ്റിയത്.
Source link


