test del 4 copy of del 3
മുണ്ടത്തിക്കോട് ദുരന്തം: പൂരം നടത്തിപ്പിൽ തീരുമാനം ഇന്ന്, കാണാതായവർക്കായി തിരച്ചിൽ തുടരും

തൃശൂർ ∙ മുണ്ടത്തിക്കോട് ദുരന്തത്തില്‍ കാണാതായ നാലുപേര്‍ക്കായി ഇന്നും തിരച്ചില്‍ തുടരും. ചികില്‍സയിലിരുന്ന ഒരാള്‍കൂടി മരിച്ചതോടെ പത്ത് മരണം സര്‍ക്കാര്‍ സ്ഥിരീകരിച്ചു. അപകടസ്ഥലത്തുനിന്ന് കണ്ടെത്തിയ ഒന്‍പത് മൃതദേഹങ്ങളില്‍ എട്ടെണ്ണം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 32 ശരീരഭാഗങ്ങളും ഒരു പൂര്‍ണ മൃതദേഹവുമാണ് ഇനി തിരിച്ചറിയാനുള്ളത്. ഇവയുടെ ഡിഎന്‍എ പരിശോധനാ നടപടികള്‍ തുടരുകയാണ്. 12പേര് ചികില്‍സയിലാണ്.വെടിക്കെട്ട് ഒഴിവാക്കി പൂരം എങ്ങനെ നടത്താമെന്ന കാര്യത്തിൽ ദേവസ്വങ്ങൾ തങ്ങളുടെ നിലപാട് ഇന്ന് രാവിലെ 10.30ന് ചേരുന്ന യോഗത്തിൽ ദേവസ്വം മന്ത്രി വി.എൻ. വാസവനെ ഔദ്യോഗികമായി അറിയിക്കും. പൂരം നടത്തിപ്പിൽ ഏകപക്ഷീയമായ തീരുമാനം എടുക്കില്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങൾ, ഘടകക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ മന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കും.
Source link


