LATEST

ഓപ്പൺ യൂണിവേഴ്സിറ്റി:ഗുരുദർശനം ഡിപ്ലോമ പ്രോഗ്രാം ഉദ്ഘാടനം 26ന്


കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പുതുതായി ആരംഭിക്കുന്ന ‘ശ്രീനാരായണഗുരുവിന്റെ ജീവിതവും ദർശനവും’ എന്ന ഒരു വർഷ ഡിപ്ലോമ പ്രോഗ്രാമിന്റെ ഔദ്യോഗിക ഉദ്ഘാടനം 26ന് രാവിലെ 10ന് ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എൻജി​നീയറിംഗ് കോളേജിൽ നടക്കും.ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.വി​.പി​.ജഗതിരാജ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് മുഖ്യാതിഥിയാകും.സിൻഡിക്കേറ്റ് അംഗം അഡ്വ.ജി.സുഗുണൻ അദ്ധ്യക്ഷത വഹിക്കും.സിൻ‌ഡിക്കേറ്റ് അംഗങ്ങളായ അഡ്വ.വി.പി.പ്രശാന്ത്,ഡോ.സി.ഉദയകല,ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എൻജി​നീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.എൽ.എസ്.സുമ,എൽ.എസ്.സി കോ ഓർഡിനേറ്റർ എസ്.ശ്രീജിത്ത്‌ തുടങ്ങിയവർ പങ്കെടുക്കും.ശ്രീനാരായണഗുരുവിന്റെ ജീവിതം,സാമൂഹിക-സാംസ്‌കാരിക ഇടപെടലുകൾ,ഗുരുവിന്റെ രചനകൾ,ദർശനം എന്നിവ ഉൾക്കൊള്ളുന്നതാണ് ഡിപ്ലോമ പ്രോഗ്രാമിന്റെ പാഠ്യപദ്ധതി.എസ്.എസ്.എൽ.സി അഥവാ തത്തുല്യ പരീക്ഷ വിജയിച്ചവർക്ക് അപേക്ഷിക്കാം.പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല.stp.sgou.ac.in വഴി 25ന് മുൻപ് അപേക്ഷിക്കണം.


Source link

Back to top button