സെൻസസ് ജോലി: അടുത്ത മാർച്ച് 31വരെ സ്ഥലം മാറ്റം വിലക്കി

തിരുവനന്തപുരം:ജനസംഖ്യാ കണക്കെടുപ്പുമായി ബന്ധപ്പെട്ട ജോലികളിൽ നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാരെ നിലവിലുള്ള സ്ഥലത്തു നിന്ന് അടുത്ത വർഷം മാർച്ച് 31വരെ സ്ഥലം മാറ്റരുതെന്ന് നിർദ്ദേശിച്ച് ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് ഉത്തരവിറക്കി.രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് സെൻസസ് പ്രവർത്തനങ്ങൾ . വീടുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതാണ് ആദ്യ ഘട്ടം. ഇതിനായി ജൂലായ് ഒന്നു മുതൽ 30 വരെ എന്യൂമറേറ്റർമാർ വീടുകളിലെത്തും.ഇതിനു മുന്നോടിയായി ജൂൺ 16 മുതൽ 30 വരെ വ്യക്തികൾക്ക് സ്വയം വിവരങ്ങൾ നൽകാം. ഇതിനായി പ്രത്യേക വെബ് പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. ഓരോ വീട്ടിലെയും അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ ശേഖരിക്കുക.2027 ഫെബ്രുവരിയിൽ നടക്കുന്ന രണ്ടാം ഘട്ടത്തിൽ ഓരോ വീട്ടിലെയും അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹികസാമ്പത്തിക വിശദാംശങ്ങൾ ഉൾപ്പെടെ ശേഖരിക്കും.
Source link


