test del 2
ആരാണ് ഇസ്രയേലിനുപുറത്തുവെച്ച് കൊല്ലപ്പെട്ട മൊസാദ് ഏജന്റ് ‘M’; ‘ഓപ്പറേഷൻ റോറിങ് ലയണി’ന് പിന്നിലെ ചാരൻ

ജെറുസലേം: രാജ്യത്തിനുവേണ്ടി, മൊസാദുമായി ചേർന്നു പ്രവർത്തിച്ച് വീരമൃത്യു വരിച്ചവർക്കായി നടത്തിയ സ്മരണാ ദിന ചടങ്ങിൽ ഏജൻസി ഡയറക്ടർ ഡേവിഡ് ബാർണിയ ‘എം’ എന്ന് വിശേഷിപ്പിച്ച ചാരനെക്കുറിച്ചാണ് ഇപ്പോൾ ലോകംമുഴുവൻ ചർച്ചചെയ്യുന്നത്. 2023-ൽ ഇറാനെതിരെയുള്ള രഹസ്യ നീക്കങ്ങൾക്കിടെ കൊല്ലപ്പെട്ട ‘എം’ എന്ന ചാരന്റെ വിവരങ്ങൾ ആദ്യമായാണ് ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ തലവൻ ഡേവിഡ് ബാർണിയ വെളിപ്പെടുത്തിയത്.ഇസ്രയേലും ഇറാനും തമ്മിലുള്ള നിഴൽ യുദ്ധത്തിന്റെ തീവ്രത വ്യക്തമാക്കുന്നതാണ് രാജ്യത്തിന്റെ സ്മരണാദിന ചടങ്ങുകൾക്കിടെ പുറത്തുവന്ന ഈ വിവരം. ശരിക്കും ആരാണ് ‘എം’? ഇറാനുമായുള്ള യുദ്ധം നടന്നുകൊണ്ടിരിക്കെ, ഇസ്രയേലിന്റെ ‘ഓപ്പറേഷൻ റോറിങ് ലയണിന്’ (Operation Roaring Lion) വഴിയൊരുക്കുകയും രാജ്യത്തിന് പുറത്തുള്ള പ്രവർത്തനങ്ങൾക്കിടയിൽ കൊല്ലപ്പെടുകയും ചെയ്ത ഈ മൊസാദ് ഏജന്റിനെക്കുറിച്ചുള്ള ആകാംഷ വർധിച്ചുവരികയാണ്.’എം’ എന്ന ഏജന്റിന്റെ വ്യക്തിത്വം വെളിപ്പെടുത്താൻ മൊസാദ് ഡയറക്ടർ തയ്യാറായില്ല. എന്നാൽ, ‘എം’ നയിച്ച ദൗത്യങ്ങൾ ഇറാനെതിരെയുള്ള നീക്കങ്ങളെ കാര്യമായി സ്വാധീനിച്ചുവെന്നും, ‘സർഗ്ഗാത്മകത, തന്ത്രപരത, ആധുനിക സാങ്കേതികവിദ്യ’ എന്നിവ അദ്ദേഹം സമന്വയിപ്പിച്ചുവെന്നുമാണ് ബാർണിയ അഭിപ്രായപ്പെട്ടത്.തന്റെ കടമ നിർവഹിക്കുന്നതിനിടെ ഇസ്രയേലിന് പുറത്ത് വെച്ച് വീരമൃത്യു വരിച്ച എം-ന്റെ സ്വഭാവത്തിലും പ്രവർത്തനങ്ങളിലും എന്റെ മനസ്സ് അഭിമാനം കൊണ്ട് നിറഞ്ഞു. എം നയിച്ച പ്രവർത്തനങ്ങൾ സർഗ്ഗാത്മകതയും തന്ത്രജ്ഞതയും സാങ്കേതികവിദ്യയും ഒത്തുചേർന്നവയായിരുന്നു, അത് ഇറാനെതിരെയുള്ള പോരാട്ടത്തിന്റെ വിജയത്തെ വലിയ രീതിയിൽ സ്വാധീനിച്ചു.’ എന്നും കൂട്ടിച്ചേർത്തു.
Source link


