LATEST

 നടുക്കം മാറാതെ വിൻസെന്റ്“തീ കണ്ടു, പിഴച്ചെന്ന് മനസിലായതോടെ ഓടി..”


തൃശൂർ: ”എന്താണ് സംഭവിച്ചതെന്ന് അറിയും മുമ്പ് നിമിഷങ്ങൾക്കുള്ളിൽ എല്ലാം കഴിഞ്ഞു. ഞാൻ തിരി മറിച്ചിടുകയായിരുന്നു. അപ്പോഴാണ് മരുന്ന് ഉണക്കാൻ ഇട്ടിരുന്ന സ്ഥലത്തു നിന്ന് തീ പടരുന്നത് കണ്ടത്. പിഴച്ചെന്ന് മനസിലായതോടെ ഓടി”. വെടിക്കെട്ട് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട വിൻസന്റിന്റെ (65) വാക്കുകൾ ഇടറി. അപകടത്തിന്റെ നടുക്കത്തിലും വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിലെ തൊഴിലാളിയായ വിൻസന്റ് സംഭവം വിവരിച്ചു. ”വെടിക്കെട്ട് പുരയിലെ വേലിക്കെട്ട് ചാടി കടക്കുന്നതിനിടെയാണ് തൊഴിലാളികളായ ഭവാനിയും അനിതയും നിലത്തു കിടക്കുന്നത് കണ്ടത്. കാല് ഉളുക്കിയ ഭവാനിക്ക് എഴുന്നേൽക്കാനാവുന്നില്ല. അലറി വിളിക്കുന്നുണ്ട്. അനിതയെ പിടിച്ചെഴുന്നേൽപ്പിച്ച് ഓടാൻ പറഞ്ഞു. ഭവാനിയെ എടുത്ത് പാടത്തിന്റെ കരയിലെത്തിച്ചു. ഇതിനിടെ പൊള്ളലേറ്റ ബാബുവിനെ താങ്ങിക്കൊണ്ടുവന്നു. പക്ഷേ, എല്ലാം ഒരു നിമിഷം കൊണ്ടു കഴിഞ്ഞു.


Source link

Back to top button