test del 4 copy of del 3
തീപിടിച്ച നിമിഷങ്ങൾ; തൃശൂർ വെടിക്കെട്ട് ദുരന്തത്തിൽ മനസ്സ് പൊള്ളി മനുഷ്യർ

ആ നടുക്കം വിടാതെ പത്മനാഭൻപൊട്ടിത്തെറികൾ വകവയ്ക്കാതെ അടുത്തേക്ക് ഓടിയെത്തുമ്പോൾ 2 പേർ നിലത്തുവീണു കിടക്കുന്നിടത്തുനിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുന്നതു കണ്ടു. സമീപത്തൊരു സ്ത്രീ അബോധാവസ്ഥയിൽ കിടക്കുന്നതും കണ്ടു. മൂവരുടെയും ദേഹത്തു കറുപ്പുനിറം പടർന്നിരുന്നു. എഴുന്നേൽക്കാൻ ശ്രമിച്ച 2 പേരെയും താങ്ങിപ്പിടിച്ചു റോഡിലെത്തിച്ചു. ഇവരെ ആദ്യം കിട്ടിയ വാഹനങ്ങളിൽ ആരൊക്കെയോ ആശുപത്രിയിലേക്കു കൊണ്ടുപോയി. അബോധാവസ്ഥയിൽ കിടക്കുന്ന സ്ത്രീയുടെ അരികിലേക്കു പത്മനാഭൻ തിരിച്ചോടി. പിന്നാലെയെത്തിയ മറ്റുള്ളവരുടെ കൂടി സഹായത്തോടെ ഇവരെയും വാഹനത്തിലേക്കു മാറ്റി.മുണ്ടത്തിക്കോട് ∙ ‘തീയിൽനിന്നാണവർ എന്റെ മുന്നിലേക്ക് ഓടിയെത്തിയത്. 4 സ്ത്രീകളടക്കം ആറേഴുപേർ. അതിലൊരാൾ കത്തിക്കരിഞ്ഞ ടീഷർട്ട് ചൂണ്ടിക്കാട്ടി പറഞ്ഞു: ‘ചേട്ടാ, എന്റെ നെഞ്ചിലൊക്കെ പൊള്ളലുണ്ട്.’ വെടിക്കെട്ടു ദുരന്തമുണ്ടായ പറമ്പിനു നൂറുമീറ്ററകലെയുള്ള ഭാര്യവീട്ടിൽനിന്ന് ഓടിയെത്തി ഒരു ജീവൻ രക്ഷിച്ച ലിജു പിടയ്ക്കുന്ന നെഞ്ചോടെ പറഞ്ഞു. പൊള്ളലേറ്റയാൾ ആരെന്നു പോലുമറിയില്ലെങ്കിലും ഒട്ടും സമയം പാഴാക്കാതെ ലിജു സ്വന്തം സ്കൂട്ടറിന്റെ പിന്നിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. ആംബുലൻസ് എത്താൻ കാത്തുനിൽക്കുന്നതു ജീവൻ അപകടത്തിലാക്കുമോയെന്ന ഭീതിയായിരുന്നു ഉള്ളിൽ.
Source link


