test del 4 copy of del 3
വിള്ളൽ വിവാദം: വയനാട് ടൗൺഷിപ്പ് വീടുകളിൽ ഊരാളുങ്കൽ–കിഫ്കോൺ സംയുക്ത പരിശോധന

കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമിക്കുന്ന ടൗൺഷിപ്പിൽ കിഫ്കോണിന്റെയും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെയും സംയുക്ത പരിശോധന തുടരുന്നു. ടൗൺഷിപ്പിലെ വീട്ടിൽ വിള്ളൽ കണ്ടെത്തിയത് വിവാദമായതിനെ തുടർന്ന് തിങ്കളാഴ്ചയാണ് പരിശോധന തുടങ്ങിയത്. രാഷ്ട്രീയമായ വിവാദങ്ങളിലേക്ക് ‘വിള്ളൽ’ സംഭവം നീങ്ങിയതിനിടെയാണ് ആദ്യഘട്ടത്തിൽ പൂർത്തിയാകുന്ന 178 വീടുകളിൽ പരിശോധന നടത്തുന്നത്. ശുചിമുറി, ജല–വൈദ്യുതി കണക്‌ഷനുകൾ, ടൈൽ, വാതിൽ തുടങ്ങി വീടുനിർമാണത്തിലെ എല്ലാ തലത്തിലുമുള്ള പരിശോധന ബുധനാഴ്ചയോടെ പൂർത്തിയാക്കും.നിർമാണം പൂർത്തിയായി കൈമാറുന്ന വീടുകൾക്ക് അഞ്ചു വർഷം വരെ സിവിൽ ജോലികൾക്കും മൂന്നു വർഷം വരെ ഇലക്ട്രിക്കൽ ജോലികൾക്കും കരാർ കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്ന് കഴിഞ്ഞ ദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ റവന്യൂ മന്ത്രി കെ.രാജൻ അറിയിച്ചിരുന്നു. ഈ കരാറിൽ വീഴ്ച വരുത്തുന്ന ആരെയും സർക്കാർ സംരക്ഷിക്കില്ല. എല്ലാ തരത്തിലുമുള്ള പരിശോധനകൾ നടത്തും. മൂന്നാം ഘട്ടത്തിൽ വീട് ലഭിക്കേണ്ടയാൾക്കൊപ്പമാകും പരിശോധന. തൃപ്തികരമായ പരിശോധനകൾക്കു ശേഷം ആദ്യ ഘട്ടത്തിൽ പൂർത്തിയായ വീടുകൾ മേയ് ആദ്യം തന്നെ കൈമാറാനാണ് സർക്കാർ തലത്തിൽ നടപടികൾ പുരോഗമിക്കുന്നത്.
Source link


