test del 3
പേരാമ്പ്രയിലെ സ്ഥാനാർഥികൾ പറയുന്നു: സ്ട്രോങ് റൂം തുറന്നതിൽ നടപടിക്രമം പാലിച്ചില്ല

കോഴിക്കോട് ∙ മെറ്റീരിയൽ റൂം തുറക്കണമെങ്കിൽ മുൻകൂട്ടി നോട്ടിസ് നൽകണമെന്ന നടപടിക്രമം പാലിക്കാതെയാണ് റിട്ടേണിങ് ഓഫിസർ റൂം തുറന്നതെന്നു വ്യക്തമാക്കുന്നതാണ് പേരാമ്പ്രയിലെ സ്ഥാനാർഥികളുടെ പ്രതികരണങ്ങൾ. ഇന്നലെ രാവിലെ മുറി തുറക്കുന്നുണ്ടെന്നും അടിയന്തരമായി പ്രതിനിധിയെ അയയ്ക്കണമെന്നും റിട്ടേണിങ് ഓഫിസർ ആവശ്യപ്പെട്ടതെന്ന് പേരാമ്പ്രയിലെ സ്ഥാനാർഥികൾ വ്യക്തമാക്കി.കാവൽ നിൽക്കാൻ തുടങ്ങിയ ആദ്യ ദിവസം തന്നെ രാത്രി 11 മണിക്ക് നോർത്ത് മണ്ഡലത്തിലെ 7 സിസിടിവികൾ പ്രവർത്തനരഹിതമായി. രാത്രി റിട്ടേണിങ് ഓഫിസറെ വിളിച്ചുണർത്തി 10 മിനിറ്റിനുള്ളിൽ ഇവർ ഇതു പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസം സൗത്ത് മണ്ഡലത്തെ സിസിടിവിക്കും തകരാറുണ്ടായെങ്കിലും പ്രവർത്തകരുടെ ഇടപെടലുണ്ടായി. തുടർന്നാണ് ഇന്നലെ സ്ട്രോങ് റൂമിലേക്ക് ജീവനക്കാർ കയറുന്ന ദൃശ്യങ്ങൾ കൂടി ഇവർ പുറത്തു വിട്ടത്. വിവാദമായതോടെ സ്ട്രോങ് റൂമിലേക്ക് അല്ല കയറിയതെന്ന് അധികൃതർ വിശദീകരിച്ചെങ്കിലും സംഭവത്തിനു പിന്നിലെ പുകമറ ഇപ്പോഴും നീങ്ങിയിട്ടില്ല.നേതാക്കളുടെ പ്രതികരണം
∙ സ്ട്രോങ് റൂം തുറന്ന സംഭവത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ സമഗ്ര അന്വേഷണം നടത്തണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടു.
∙ പ്രതിപക്ഷനേതാവ് നേരത്തെ മുന്നറിയിപ്പ് നൽകിയതു പോലെ ഗുരുതരമായ അട്ടിമറിയുടെ ഏറ്റവും വലിയ തെളിവാണ് സ്ട്രോങ് റൂം തുറന്നതിലൂടെ വെളിവാക്കപ്പെട്ടതെന്നു യുഡിഎഫ് ചെയർമാൻ വി.ഡി.ജോസഫ്, കൺവീനർ അഹമ്മദ് പുന്നക്കൽ എന്നിവർ പറഞ്ഞു.
∙ ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന സെൽ കോ ഓർഡിനേറ്റർ വി.കെ.സജീവൻ. മുന്നറിയിപ്പുകളോ നോട്ടിസോ ഇല്ലാതെ ഇത്തരം നീക്കം നടത്തിയത് തെറ്റായ കീഴ് വഴക്കമാണ്. കേന്ദ്രസേന സുരക്ഷ ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.
Source link


