test del 5 copy of del 3
ഇതുവരെ ഇറങ്ങിയപോലെയാവില്ല ഐഫോൺ; ഫോൾഡിന് പാസ്പോർട്ട് സൈസ്, പേര് എന്തിടും?

ആപ്പിൾ മാസങ്ങൾക്കുള്ളിൽ പുറത്തിറക്കിയേക്കുമെന്ന് കരുതുന്ന തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന ഐഫോണിനെക്കുറിച്ച് പുതിയ അവകാശവാദം, അത് ഒരു പാസ്പോർട് പോലെ തോന്നിക്കുന്ന ഒന്നായിരിക്കുമത്രെ. വിപണിയിൽ സാംസങ് ഇതുവരെ ഇറക്കിയ ഫോൾഡബ്ൾ ഫോണുകളെപ്പോലെയായിരിക്കില്ല കമ്പനിയുടെ ആദ്യ മടക്കാവുന്ന ഫോൺ എന്ന വാർത്ത സ്മാർട്ട്ഫോൺ പ്രേമികളെ ആകെ ആകാംക്ഷയിൽ ആഴ്ത്തിയിരിക്കുകയാണിപ്പോൾ. ഇപ്പോൾ പ്രചരിക്കുന്ന പുതിയ റൂമറുകൾ ഒന്ന് പരിശോധിക്കാം:പുതിയ റൂമറുകൾ ശരിയാണെങ്കിൽ ഇതുവരെ പുറത്തിറക്കിയ ഐഫോണുകളേക്കാൾ വീഡിയോ കാണാനും വായനയ്ക്കും മികച്ച ഡിസൈനുമായി ആയിരിക്കും മടക്കാവുന്ന മോഡൽ എത്തുക. നിലവിൽ സാംസങ് പുറത്തിറക്കിയ ഫോൾഡബിൾ ഫോണുകളെ അനുകരിക്കുകയല്ല ആപ്പിൾ ചെയ്തിരിക്കുന്നതെന്ന് ചില അവകാശവാദങ്ങൾ ഉണ്ട്.പുതിയ മോഡലിന് എന്ത് വില വരും (വാങ്ങാൻ ആഗ്രഹിക്കുന്ന ഐഫോൺ പ്രേമികൾ അല്പം കൂടുതൽ പൈസ നീക്കിവയ്ക്കുന്നത് നന്നായിരിക്കുമെന്ന് ഇന്റർനെറ്റ്), അല്ലെങ്കിൽ അതിന് എന്തു പേരിടും തുടങ്ങിയ പല ചോദ്യങ്ങളും കുറെക്കാലമായി വെബിൽ തത്തിക്കളിക്കുകയാണല്ലോ. എന്നാൽ, ഇപ്പോൾ പറഞ്ഞുകേട്ട ഡിസൈനിന്റെ സാധ്യതകളെക്കുറിച്ച് സംസാരം ആരംഭിച്ചിരിക്കുകയാണ് ആളുകൾ വിവിധ ഫോറങ്ങളിൽ.
Source link


